ഡോ. യുയാക്കീം മാർ കൂറിലോസ് ഇന്റർനാഷണൽ പ്രെയർലൈനിൽ പ്രഭാഷണം ഒക്ടോബർ 18ന്
Tuesday, October 18, 2016 5:52 AM IST
ഡിട്രോയ്റ്റ്: നോർത്ത് അമേരിക്ക– യൂറോപ്പ് മുൻ ഭദ്രസനാധിപനും കൊട്ടാരക്കര പുനലൂർ മാർത്തോമ ഭദ്രസനാധിപനുമായ ഡോ. യൂയാക്കിം മർ കൂറിലോസ് എപ്പിസ്കോപ്പ ഇന്റർനാഷണൽ പ്രയർ ലൈനിൽ മുഖ്യപ്രഭാഷണം നടത്തുന്നു.

വിവിധ രാജ്യങ്ങളിലുള്ളവർ പ്രാർഥനക്കായി ഒത്തുചേരുന്ന ഇന്റർനാഷണൽ പ്രയർ ലൈനിൽ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി ഒമ്പതിന് (ഇഎസ്ടി) (ന്യൂയോർക്ക് ടൈം) സജീവമാകുമ്പോൾ വിവിധ മതങ്ങളിൽ, വിശ്വാസങ്ങളിൽ കഴിയുന്നവരുടെ മാനസികവും ശാരീരികവും കുടുംബപരവുമായ പ്രശ്ണ്ടനങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ഒരു വേദിയായി മാറന്നു.

പ്രഗൽഭരും പ്രശസ്തരും ദൈവവചന പണ്ഡിതന്മാരും നൽകുന്ന സന്ദേശം ഐപി എല്ലിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നു.

ഒക്ടോബർ 18ന് (ചൊവ്വ) നടക്കുന്ന പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 1–605 562 3140 എന്ന ഫോൺ നമ്പർ ഡയൽചെയ്ത് 656750 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: [email protected], സി.വി. സാമുവൽ (ഡിട്രോയിറ്റ്) 586 216 0602, ടി.എ. മാത്യു (ഹൂസ്റ്റൺ) 713 436 2207.

റിപ്പോർട്ട്: പി.പി. ചെറിയാൻ