ട്രിനിറ്റി മാർത്തോമ ഇടവക കൺവൻഷനും ഇടവക ദിനവും
Tuesday, October 18, 2016 5:52 AM IST
ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമ ഇടവകയുടെ വാർഷിക കൺവൻഷൻ ഒക്ടോബർ 20, 21, 22 തീയതികളിൽ (വ്യാഴം, വെളളി, ശനി) നടത്തുന്നു. മാർത്തോമ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് വികാരി റവ. പി.സി. സജി മുഖ്യപ്രസംഗികനായിരിക്കും.

വ്യാഴം, വെളളി ദിവസങ്ങളിൽ വൈകുന്നേരം ഏഴിനായിരിക്കും കൺവൻഷൻ ശനി വൈകുന്നേരം 6.30നു നടക്കുന്ന കൺവൻഷനിൽ മാർത്തോമ സഭ നോർത്ത് അമേരിക്കാ –യൂറോപ്പ് ഭദ്രാസന അധ്യക്ഷൻ ഡോ. ഐസക്ക് മാർ പീലക്സിനോസ് എപ്പിസ്കോപ്പാ സംബന്ധിക്കും. ട്രിനിറ്റി മാർത്തോമ കൺവൻഷൻ ഗായക സംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

പ്രമുഖ കൺവൻഷൻ പ്രസംഗകനായ സജി അച്ചന്റെ ദൈവ വചന പ്രഘോഷണം ശ്രവിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

ഇടവകയുടെ 42–ാം ഇടവക ദിനാഘോഷങ്ങൾ ഒക്ടോബർ 23ന് (ഞായർ) നടക്കും. രാവിലെ എട്ടിനു നടക്കുന്ന വിശുദ്ധ കുർബാന മധ്യേ ഇടവകയിലെ 19 കുട്ടികൾ വിശുദ്ധ കുർബാന സ്വീകരിക്കും. തുടർന്നു സമ്മേളനത്തിൽ ഭദ്രാസന അധ്യക്ഷൻ ഡോ. ഐസക് മാർ പീലക്സിനോസ് മുഖ്യാതിഥിയായിരിക്കും. സമ്മേളനത്തിൽ ഈ വർഷം 70 വയസ് പൂർത്തിയാക്കിയ ഇടവക ജനങ്ങളെയും ഇടവകയിൽ നിന്നും വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കരസ്‌ഥമാക്കിയ ഇടവകാംഗങ്ങളെയും വിദ്യാർഥികളെയും ആദരിക്കും.

ഏപ്രിൽ ഒന്നിന് ഭദ്രാസനത്തിന്റെ അധ്യക്ഷനായി ചുമതലയേറ്റശേഷം ഭദ്രാസന അധ്യക്ഷൻ എന്ന നിലയിലുളള ട്രിനിറ്റി ദേവാലയത്തിലേക്കുളള ആദ്യ സന്ദർശനം ശ്രദ്ധേയമാക്കി മാറ്റുന്നതിനുളള ഒരുക്കത്തിലാണ് ട്രിനിറ്റി കുടുംബം. ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: റവ. മാത്യൂസ് ഫിലിപ്പ് (വികാരി) 832 898 8699, റവ. ഫിലിപ്പ് ഫിലിപ്പ് (അസി. വികാരി) 713 408 7394, തോമസ് മാത്യു (ജീമോൻ സെക്രട്ടറി) 407 718 4805.

റിപ്പോർട്ട്: പി.പി. ചെറിയാൻ