മാർ ജോർജ് ആലഞ്ചേരി നവംബർ മൂന്നു മുതൽ ഏഴു വരെ തീയതികളിൽ യുകെയിൽ
Tuesday, October 18, 2016 5:53 AM IST
ലണ്ടൻ: സീറോ മലബാർ രൂപത മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി യുകെ സന്ദർശിക്കുന്നു. നവംബർ മൂന്നു മുതൽ ഏഴു വരെ തീയതികളിലാണ് സന്ദർശനം. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ് മാർ സ്രാമ്പിക്കലും അദ്ദേഹത്തെ അനുഗമിക്കും.

നാലിന് നടക്കുന്ന വൈദിക സമ്മേളനത്തിനുശേഷം ഷെഫീൽഡ്, ലണ്ടൻ, ബ്രിസ്റ്റോൾ, മാഞ്ചസ്റ്റർ, സ്റ്റോക് ഓൺ ട്രന്റ് എന്നിവിടങ്ങളിലാണ് സന്ദർശന പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. വികാരി ജനറാൾമാരും അതാതു വിശുദ്ധ കുർബാന കേന്ദ്രങ്ങളിലെ വൈദികരും ഇടവകാംഗങ്ങളും ചേർന്ന് സന്ദർശങ്ങൾക്കുള്ള ഒരുക്കങ്ങൾ ക്രമീകരിക്കും. കർദിനാൾ നേതൃത്വം നൽകുന്ന വിശുദ്ധ കുർബാനകളിൽ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് മാർ സ്രാമ്പിക്കൽ അറിയിച്ചു.

റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്