പ്രവാസി സ്പോർട്സ് 2016: രജിസ്ട്രേഷൻ ആരംഭിച്ചു
Tuesday, October 18, 2016 5:55 AM IST
കുവൈത്ത്: കായിക ശക്‌തി മാനവ നന്മക്ക് എന്ന തലക്കെട്ടിൽ യൂത്ത് ഇന്ത്യ കുവൈത്ത് സംഘടിപ്പിക്കുന്ന പ്രവാസി സ്പോർട്സ് 2016 ഭാഗമായുള്ള മത്സരങ്ങളുടെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു.

കൈഫാൻ അമേച്വർ സ്റ്റേഡിയത്തിൽ ഒക്ടോബർ 28ന് (വെള്ളി) രാവിലെ എട്ടു മുതൽ നാലു സോണുകളായി തിരിച്ചാണ് മത്സരങ്ങൾ. സോണൽ ക്യാപ്റ്റൻമാരായി സാഗർ ജസ്റ്റിൻ (അബാസിയ 51620909), ലിസാബ് (ഫഹാഹീൽ55523218), മുനീർ താഹ (സാൽമിയ 66241049), റിയാസ് (ഫർവാനിയ69920207) എന്നിവരെ തിരഞ്ഞെടുത്തു. വെറ്ററൻസ് (1976 വരെ), യൂത്ത് (1977–1995) സൂപ്പർ സീനിയർ ബോയ്സ് (19962000), സീനിയർ ബോയ്സ്(2001–2002), ജൂണിയർ ബോയ്സ്(20032004), സബ്ജൂണിയർ ബോയ്സ്(20052006), സീനിയർ കിഡ്സ് ബോയ്സ് (2007–2008),സീനിയർ കിഡ്സ് ഗേൾസ്(2007–2008) കിഡ്സ് (2009–2010), ജൂണിയർ കിഡ്സ്(2011 നു ശേഷം) എന്നീ പ്രായ വിഭാഗങ്ങളിലായി 100 മീറ്റർ, 50 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, 800 മീറ്റർ 1500 മീറ്റർ ഓട്ടമത്സരങ്ങളും ലോംഗ് ജംപ്, ഹൈജംപ്, ഷോട്ട് പുട്ട്, ജാവലിൻ ത്രോ, ഡിസ്ക്കസ് ത്രോ, പഞ്ചഗുസ്തി, വടംവലി മത്സരങ്ങളും നടക്കും.

മലയാളികളായ എല്ലാ പ്രവാസികൾക്കും അവരവരുടെ പ്രായ പരിധിയിലുള്ള മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. ഒരു വ്യക്‌തിക്ക് പരമാവധി മൂന്ന് ഇനങ്ങളിലാണ് മത്സരിക്കാൻ അർഹത. ഗ്രൂപ്പ് ഇനങ്ങളിൽ ഓരോ സോണിനും ഒരു ടീമായിരിക്കും ഉണ്ടാവുക. കുവൈറ്റിലെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: www.youthindiakuwait.com

റിപ്പോർട്ട്: സലിം കോട്ടയിൽ