കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈത്തിന്റെ ഓണാഘോഷം 21 ന്
Tuesday, October 18, 2016 5:55 AM IST
കുവൈത്ത്: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈത്തിന്റെ അക്ഷരനഗരിയുടെ ഓണാഘോഷം ഒക്ടോബർ 21ന് (വെള്ളി) പോപ്പിൻസ് ഹാൾ അബാസിയയിൽ രാവിലെ 9.30 മുതൽ നടക്കും

വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാവേലിയെ വേദിയിലേക്ക് ആനയിക്കുന്നതോടെ പൊതുസമ്മേളനം ആരംഭിക്കും. ഇന്ത്യൻ എംബസി ലേബർ അറ്റാഷെ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്യും. തുടർന്നു വിവിധ കലാപരിപാടികളായ തിരുവാതിര, വഞ്ചിപ്പാട്ട്, ചെണ്ടമേളം തുടങ്ങിയവ അരങ്ങേറും. വിഭവ സമൃദ്ധമായ ഓണ സദ്യയും ആഘോഷത്തിന്റെ ഭാഗമായിരിക്കും.

കുവൈത്തിലെ കോട്ടയം ജില്ലക്കാരായ എല്ലാവരെയും ആഘോഷ പരിപാടികളിലേക്ക് സംഘാടകർ സ്വാഗതം ചെയ്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ