കുര്യൻ പ്രക്കാനം ഫൊക്കാന ട്രസ്റ്റി ബോർഡിലേക്കു തെരഞ്ഞെടുക്കപ്പെട്ടു
Wednesday, October 19, 2016 12:56 AM IST
ടൊറന്റോ: പ്രവാസി നേതാവും മാധ്യമ പ്രവർത്തകനുമായ കുര്യൻ പ്രക്കാനം ഫൊക്കാനയുടെ ബോർഡ് ഓഫ് ട്രസ്റ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ കാനഡയിലെ പ്രമുഖ മലയാളി സംഘടനയായ ബ്രംപ്ടൻ മലയാളി സമാജം പ്രസിഡന്റ്, ഇന്ത്യൻ പ്രവാസി കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ്, പ്രവാസി മലയാളി മുന്നണി നേതാവ് എന്നീ നിലകളിലും നോർത്ത് അമേരിക്കയിലെ പ്രമുഖ മലയാളം ചാനലായ മലയാള മയൂരം ടിവിയുടെ സിഇഒ ആയും പ്രവർത്തിക്കുന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം