വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസ്: നവംബർ 10–13 വരെ കൊളംബോയിൽ
Wednesday, October 19, 2016 12:57 AM IST
ന്യുയോർക്ക്: വേൾഡ് മലയാളി കൗൺസിലിന്റെ പത്താമതു ഗ്ലോബൽ കോൺഫറൻസ് നവംബർ 10 മുതൽ 13 വരെ ശ്രീലങ്കയുടെ തലസ്‌ഥനമായ കൊളംബോയ്ക്ക് സമീപമുള്ള നിഗോംബോയിലെ ജെറ്റ്വിംഗ് ബ്ലൂ റിസോർട്ട് ഹോട്ടലിൽ നടക്കും.

അമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, ഫാർഈസ്റ്റ്, മിഡിൽ ഈസ്റ്റ്, ഇൻഡ്യ തുടങ്ങിയുള്ള ആറു റീജിയണുകളിലെ 37 പ്രവശ്യകളിൽ*നിന്നുള്ള പ്രതിനിധികൾ കോൺഫറൻസിൽ പങ്കെടുക്കുമെന്നു പബ്ലിസിറ്റി/പബ്ലിക് റിലേഷൻ ചെയർമാൻ ഡോ. ജോർജ് കാക്കനാട്ട്*പത്രക്കുറിപ്പിൽ അറിയിച്ചു. അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സത്യപ്രതിജ്‌ഞയും കോൺഫറൻസിനോട് അനുബന്ധിച്ചു നടക്കും.

ലോകമെമ്പാടുമുള്ള മലയാളി ബിസിനസുകാരുടെ കൂട്ടായ്മ ലക്ഷ്യമിടുന്ന ‘വേൾഡ് വൈഡ് മലയാളി ചേംബർ ഓഫ് കൊമേഴ്സി’ന്റെ ഉദ്ഘാടനവും കോൺഫറൻസിൽ നടക്കും.

എല്ലാവർഷവും ജുലൈ–ഓഗസ്റ്റ് മാസത്തിൽ കേരളത്തിൽ വച്ചു നടത്താൻ ഉദ്ദേശിക്കുന്ന പ്രവാസി മലയാളികളുടെ സംഗമം (Non Resident Kerala meet) ത്തെ കുറിച്ചുള്ള വിശദാംശങ്ങളും കോൺഫറൻസിൽ തീരുമാനിക്കും.കേരളത്തിൽ ആരംഭിക്കാനിരിക്കുന്ന ‘വേൾഡ് മലയാളി സെന്റർ’,‘മലയാളി ഹിസ്റ്ററി മ്യൂസിയം തുടങ്ങിയ സംരഭങ്ങളെ കുറിച്ചുള്ള തീരുമാനവും കൊളംബോ കോൺഫറൻസിൽ ഉണ്ടാകുമെന്ന് പത്രക്കുറിപ്പിൽ പറയുന്നു.

വേൾഡ് മലയാളി കൗൺസിൽ രൂപീകൃതമായ* 1995 ജൂലൈ മൂന്നു മുതൽ ആരംഭിച്ച ലോകമെമ്പാടുമുള്ള മലയാളികളുടെ കൂട്ടയ്മ ശക്‌തമാക്കാനും*വരും തലമുറകൾക്കിടയിൽ സൗഹൃദവും സഹകരണവും മലയാളി മൂല്യങ്ങളും സംരക്ഷിക്കാൻ ഉതകുന്ന ക്രിയാത്മക സാഹചര്യം സൃഷ്‌ടിക്കാനുമുള്ള നടപടികൾക്ക് കൊളംബോ കോൺഫറൻസിൽ അന്തിമരൂപം നൽകും.

വേൾഡ് മലയാളി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ ആരംഭിക്കുന്ന ‘വേൾഡ് മലയാളി സെന്ററും’ മലയാളി ഹിസ്റ്ററി മ്യൂസിയവും മലയാളികളുടെ ഒത്തുകൂടലിനും കേരളത്തിന്റെ പൈതൃകത്തെ മനസ്സിലാക്കുന്നതിനുമുള്ള നൂതനമായ ചുവടുവയ്പ്പാണെന്നും പത്രക്കുറിപ്പിൽ വിശദീകരിക്കുന്നു.