ഒഐസിസി നോർക്ക ഹെല്പ് ഡെസ്ക് പ്രവർത്തന സമയം നീട്ടുന്നു
Wednesday, October 19, 2016 4:12 AM IST
ജിദ്ദ: ഒഐസിസി ജിദ്ദ റീജണൽ കമ്മിറ്റിയുടെ കീഴിൽ എല്ലാ ബുധനാഴ്ചയും ഷറഫിയയിലെ ഇംപാല ഗാർഡൻ റസ്റ്ററന്റിൽ പ്രവർത്തിക്കുന്ന നോർക്ക ഹെല്പ് ഡെസ്കിന്റെ പ്രവർത്തന സമയം വർധിപ്പിച്ചു.

അപേക്ഷകരുടെ തിരക്ക് പ്രമാണിച്ച് വൈകുന്നേരങ്ങളിൽ ഏഴു മുതൽ 11 വരെയാണ് പുതിയ പ്രവർത്തനസമയം എന്ന് കൺവീനർമാരായ നൗഷാദ് അടൂർ, രാജശേഖരൻ അഞ്ചൽ എന്നിവർ അറിയിച്ചു. അപേക്ഷകർ പാസ്പോർട്ട്, ഇഖാമ എന്നിവയുടെ കോപ്പിയും ഫോട്ടോയും 20 റിയാലുമായി ഡെസ്കിലെത്തിയാൽ തത്സമയം അപേക്ഷിക്കാനുള്ള സൗകര്യമുണ്ടായിരിക്കും.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ