കണ്ണമംഗലം ഒഐസിസി സുവനീർ പ്രകാശനം ചെയ്തു
Wednesday, October 19, 2016 4:13 AM IST
ജിദ്ദ: ഒഐസിസി ജിദ്ദ, കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനങ്ങൾ കോർത്തിണക്കിയ ‘പിന്നിട്ടവർഷങ്ങളിലൂടെ’ എന്ന സുവനീർ പ്രകാശനം ചെയ്തു. ജിദ്ദയിൽ നടന്ന ചടങ്ങിൽ ഒഐസിസി നേതാവ് കെ.സി. അബ്ദുൾറഹ്മാൻ ഫാത്തിമ ഗ്രൂപ്പ് ഓഫ് കമ്പനി സൗദി നാഷണൽ ജനറൽ മാനേജർ സൈഫുദ്ദീന് നൽകി പ്രകാശനകർമം നിർവഹിച്ചു.

കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മജീദ് ചെറൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ഇല്യാസ് കണ്ണമംഗലം റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി ട്രഷറർ വി.പി.കുട്ടിമോൻ, കെ.സി ഷെരീഫ് എന്നിവർ സംസാരിച്ചു.

ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ മാനേജിംഗ് ചെയർമാൻ ഇക്ബാൽ പൊക്കുന്ന്, ഒഐസിസി നേതാവ് കുഞ്ഞാലി ഹാജി, ഒഐസിസി ജിദ്ദ റീജണൽ കമ്മിറ്റി സെക്രട്ടറി സകീർ ഹുസൈൻ എടവണ്ണ, അബ്ദുറഹ്മാൻ കാവുങ്ങൽ, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ ജലീൽ കണ്ണമംഗലം, മലയാളം ന്യൂസ് റിപ്പോർട്ടർ മായിൻകുട്ടി, മലപ്പുറം ജില്ലാ പ്രസിഡന്റ് ഹകീം പാറക്കൽ, മലപ്പുറം ജില്ലാ സെക്രട്ടറി അഷ്റഫ് പോരൂർ, മലപ്പുറം ജില്ലാ ട്രഷറർ അഫ്സൽ പുളിയാളി, അഷ്റഫ് അഞ്ചാലൻ, ബീരാൻകുട്ടി കൊയിസൻ, വി.പി. നാസർ, സക്കീറലി കണ്ണേത്ത്, നാസർ കോഴിത്തൊടി തുടങ്ങി ജിദ്ദയിലെ രാഷ്ര്‌ടീയ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ സംബന്ധിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ