മാവേലിക്കര അസോസിയേഷൻ കുവൈത്തിന്റെ ഓണാഘോഷം ഒക്ടോബർ 21ന്
Wednesday, October 19, 2016 4:54 AM IST
കുവൈത്ത് സിറ്റി: മാവേലിക്കര അസോസിയേഷൻ കുവൈത്തിന്റെ ഓണാഘോഷം ‘ഓണനിലാവ് 2016’ ഒക്ടോബർ 21 ന് (വെളളി) നടക്കും. അബാസിയയിലെ അൽഫോൻസ ഹാളിൽ (SMCA hall) രാവിലെ 9.30നാണ് ആഘോഷപരിപാടികൾ.

താലപ്പൊലി, മഹാബലി വരവേല്പ്, തിരുവാതിര, ഒപ്പന, മാർഗംകളി, ഫ്യൂഷൻമ്യൂസിക്, സിനിമാറ്റിക് ഡാൻസ്, ഓണപ്പാട്ട്, നാടൻപാട്ട് തുടങ്ങിയ വിവിധ കലാവിരുന്നുകളു, വിഭവ സദ്ധമായ ഓണസദ്യയും പൊതുസമ്മേളനവും ഗസൽ, ഉ3 ബ്രാൻഡിന്റെ ഗാനമേള എന്നിവ ആഘോഷത്തിന്റെ ഭാഗമായിരിക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ