ഇസ്ലാഹി മദ്രസ അബാസിയയിൽ പുനഃരാരംഭിച്ചു
Wednesday, October 19, 2016 8:09 AM IST
കുവൈത്ത്: കൗൺസിൽ ഫോർ ഇസ്ലാമിക് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് തയാറാക്കിയ കേരളത്തിലെ മതപര രംഗത്ത് ഏറ്റവും നൂതനമായ സിലബസനുസരിച്ച് ഇന്ത്യൻ ഇസ്ലാഹി സെന്റർ നടത്തുന്ന ഫർവാനിയ ഏരിയ മദ്രസ അബാസിയയിൽ പുനഃരാരംഭിച്ചു.

പരിശുദ്ധ ഖുർആൻ, തജ്വീദ്, ഹിഫ്ള്, ചരിത്രം, കർമം, സ്വഭാവം, വിശ്വാസം, പ്രാർഥനകൾ, അറബിക്, മലയാളം എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് ക്ലാസുകൾ. കലാകായിക, വിനോദ, വ്യക്‌തിത്വ വികസന പരിപാടികളും നാട്ടിലും ഇതേ സിലബസിൽ തുടർപഠനത്തിന് അവസരവും ഉണ്ട്. എല്ലാ ശനിയാഴ്ചകളിലും രാവിലെ ഒമ്പതു മുതൽ രണ്ടുവരെയാണ് ക്ലാസുകൾ. എൽകെജി മുതൽ എട്ടാം തരം വരെയുള്ള ക്ലാസുകൾക്ക് പ്രവേശനം ആരംഭിച്ചു. വിവരങ്ങൾക്ക്: 97827920, 99463835, 97562375.

റിപ്പോർട്ട്: സലിം കോട്ടയിൽ