ഭീകരാക്രമണത്തിൽ അമീർ അനുശോചിച്ചു
Wednesday, October 19, 2016 8:11 AM IST
കുവൈത്ത്: ഈജിപ്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അനുശോചിച്ചു. കഴിഞ്ഞദിവസം ഈജിപ്ഷ്യൻ പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസിക്ക് അയച്ച പ്രത്യേക സന്ദേശത്തിലാണ് അമീർ ദുഃഖവും അനുശോചനവും രേഖപ്പെടുത്തിയത്. സംഭവത്തിൽ മരിച്ചവർക്ക് അല്ലാഹു പരലോകമോക്ഷം നൽകട്ടെയെന്നും അപകടത്തിൽപ്പെട്ടവർക്ക് ഉടൻ സുഖപ്രാപ്തിയുണ്ടാവട്ടെയെന്നും അമീർ സന്ദേശത്തിൽ പറഞ്ഞു.

കിരീടാവകാശി ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസബാഹ് എന്നിവരും അനുശോചിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ