ബ്ലൂസ്റ്റാർ ഫാമിലി മീറ്റ് 2016
Thursday, October 20, 2016 3:24 AM IST
ജിദ്ദ: ജിദ്ദയിലെ പ്രമുഖ മലയാളി ഫുട്ബോൾ ക്ലബ്ബായ ബ്ലുസ്റ്റാർ സ്പോർട്സ് ക്ലബ്ബ് കടുംബ സംഗമം സംഘടിപ്പിച്ചു. ഹംദാനിയ ഫറാഹ് വില്ലയിൽ നടന്ന പരിപാടിയിൽ ക്ലബ്ബ് അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.

ക്ലബ്ബ് പ്രസിഡന്റ് എം.എ. അബ്ദുൽ കരീം അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി ഷഫീക് പട്ടാമ്പി, മാനേജർ ശരീഫ് പൂങ്ങോട്, ശരീഫ് പാണക്കാട്, നിസാർ കൊടശേരി, സമീർ പാണ്ടിക്കാട്, റജീഷ് അരിപ്ര, മുനീർ വള്ളുവമ്പ്രം എന്നിവർ സംസാരിച്ചു, ട്രഷറർ ഫിറോസ് നീലാമ്പ്ര, ഷഫീക്

പട്ടാമ്പി എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. റിയാസ് മലപ്പുറം നയിച്ച സ്പോർട്സ് ക്വിസ് പ്രോഗ്രാമിൽ ആഷിഖ് പാറമ്മൽ, കുഞ്ഞാലിഅബീർ, അനീസ് മലപ്പുറം എന്നിവർ ജേതാക്കളായി. ഷാഹിൻ ബാബു മലപ്പുറത്തിന്റെ നേതൃത്വത്തിൽ നടന്ന ഗാനമേളയിൽ സജ ഫാത്തിമ, നബീൽ തമ്പി, ആദം കബീർ, ബാവ പള്ളിശേരി എന്നിവർ ഗാനങ്ങൾ ആലപിച്ചു. തുടർന്നുനടന്ന വടംവലി മത്സരത്തിൽ ഷംസുദ്ദീൻ കൊണ്ടോട്ടിയുടെ നേതൃത്വത്തിലുള്ള ടീം ജേതാക്കളായി. മത്സരവിജയികൾക്ക് പ്രസിഡന്റ് അബ്ദുൽ കരീം സമ്മാനങ്ങൾ വിതരണംചെയ്തു. ആഷിഖ് പാറമ്മൽ പരിപാടി സ്പോൺസർ ചെയ്തു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ