കുടുംബസംഗമം
Thursday, October 20, 2016 8:09 AM IST
ബംഗളൂരു: ശ്രീനാരായണഗുരു ധർമപ്രേരണ ചാരിറ്റബിൾ ട്രസ്റ്റ് കർണാടകയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമം ഈമാസം 23ന് രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ മത്തിക്കരെ ശ്രീ ചൗഡേശ്വരി ബസ് സ്റ്റാൻഡിനു സമീപം മോഹൻകുമാർ നഗറിൽ ശ്രീ വെങ്കടേശ്വര കല്യാണ മണ്ഡപത്തിൽ നടക്കും.

കർണാടക പ്രദേശ് ആര്യ ഇടിഗര യുവകര സംഘത്തിന്റെ ആധ്യാത്മികാചാര്യൻ ശ്രീശ്രീ രേണുകാനന്ദ സ്വാമിയുടെ ഗുരുധർമപ്രബോധനവും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി പി.എ. കുമാരൻ അറിയിച്ചു.