ശോശാമ്മ ഡാനിയേൽ ഷിക്കാഗോയിൽ നിര്യാതയായി
Friday, October 21, 2016 1:10 AM IST
ഷിക്കാഗോ: കഴിഞ്ഞ 25 വർഷമായി ഷിക്കാഗോയിൽ സ്ഥിരതാമസവും, ഓക്ക്പാർക്ക് സെന്റ് ജോർജ് സുറിയാനിപ്പള്ളി ഇടവകാഗവുമായ പരേതനായ കരിമ്പന്നൂർ എം. എം ഡനിയേലിന്റെ ഭാര്യ ശോശാമ്മ ഡാനിയേൽ (88) ഒക്റ്റോബർ 19–നു ബുധനാഴ്ച ഷിക്കാഗോയിൽ നിര്യാതനായി.

പൊതുദർശനം 22–നു ശനിയാഴ്ച വൈകുന്നേരം നാലു മുതൽ ഒമ്പതുവരെ നൈൽസിലുള്ള കൊളോണിയൽ ഫൂണറൽ ഹോമിൽ വച്ചു നടത്തപ്പെടുന്നതാണ്. സംസ്കാരചടങ്ങുകൾ മാത്യ ഇടവകയായ ത്യക്കോതമംഗലം സെന്റ് മേരീസ് ബതലഹേം സുറിയാനിപ്പള്ളിയിൽ.

മക്കൾ: മാണി ഡാനിയേൽ, മേഴ്സി സ്കറിയ, ഡോ. സാലി പുന്നൂസ്. മരുമക്കൾ: ഷെവലിയാർ ജെയ്മോൻ സ്കറിയ, വിൻസി മാണി, തോമസ് പുന്നൂസ്. കൂടുതൽ വിവരങ്ങൾക്ക്: റവ. ഫാ. ലിജു പോൾ: (224 730 4082), മാണി ഡാനിയേൽ (847 609 4277).

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം