മയാമിയിൽ കെയ്റോസ് ടീമിന്റെ ധ്യാനം 21, 22, 23 തീയതികളിൽ
Friday, October 21, 2016 1:10 AM IST
മയാമി: കെയ്റോസ് െരകെസ്റ്റ് കൾച്ചർ റിട്രീറ്റ് ടീം നയിക്കുന്ന കുടുംബ നവീകരണ ധ്യാനം സെന്റ് ജൂഡ് ക്നാനായ കാത്തലിക് ദേവാലയത്തിൽ (1105 N.W. 6th Ave Fort Lauderdale, FL 33311) ഒക്ടോബർ 21,22, 23 (വെള്ളി, ശനി) തീയതികളിൽ നടക്കും. രാവിലെ ഒമ്പതു മുതൽ വൈകുന്നേരം ഏഴു വരെയാണ് ധ്യാനം.

പ്രശസ്ത ധ്യാനഗുരുവും അതിരമ്പുഴ കാരിസ്ഭവൻ ഡയറക്ടറുമായ ഫാ. കുര്യൻ കാരിക്കൽ എംഎസ്എഫ്എസ്, അനുഗ്രഹീത വചനപ്രഘോഷകൻ ബ്രദർ. റജി കൊട്ടാരം, ബ്രദർ. പീറ്റർ ചേരാനെല്ലൂർ എന്നിവർ വചന ശുശ്രൂഷയ്ക്കും സ്തുതി ആരാധനക്കും ആത്മീയ കൌൺസിലിങ്ങിനും നേതൃത്വം നൽകും. പ്രത്യേക ഗാന ശുശ്രൂഷയും ആന്തരീകസൗഖ്യ ശുശ്രൂഷകളും അനുഭവ സാക്ഷ്യങ്ങളും കുമ്പസാരത്തിനുള്ള സൗകര്യവുമുണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഫാ സുനി പടിഞ്ഞാറേക്കര 708 953 1912.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ