മദർ തെരേസയെ അനുസ്മരിച്ച് ഒട്ടാവയിലെ വിശ്വാസി സമൂഹം
Friday, October 21, 2016 1:11 AM IST
ഒട്ടാവ: കാനഡയിലെ സീറോമലബാർ അപ്പസ്തോലിക് എക്സാർക്കേറ്റിനു കീഴിലുള്ള ഒട്ടാവയിലെ സെന്റ് മദർ തെരേസ സീറോമലബാർ ദൈവാലയത്തിന്റ ആഭിമുഖ്യത്തിൽ വത്തിക്കാൻ നുൻഷിയേ ച്ചറിന്റേയും, മദർ തെരേസയുടെ പൗരത്വംകൊണ്ട് അനുഗ്രഹീതമായ ഇന്ത്യയുടേയും മദർ തെരേസയുടെ ജന്മപൈത്യകം അവകാശപ്പെടുന്ന അൽബേനിയ, മാസിഡോണിയ, കോസോവോ എന്നീ രാജ്യങ്ങളുടെ എംബസികളുടേയും പങ്കാളിത്തത്തോടെ കാനഡയുടെ തലസ്‌ഥാനമായ ഒട്ടാവയിൽ മദർ തെരേസയുടെ വിശുദ്ധപദപ്രഖ്യാപനത്തോടനുബന്ധിച്ചുള്ള ക്യതജ്ഞതാബലിയും പൊതുസമ്മേളനവും ഒട്ടാവ സെന്റ് ജോൺ ദ അപ്പോസ്തൽ ദൈവാലയത്തിൽ അത്യാഘോഷപൂർവ്വം നടത്തപ്പെട്ടു.

മാർപാപ്പായുടെ കാനഡായിലെ പ്രതിനിധി ആർച്ച് ബിഷപ്പ് ലുയിജി ബൊനാത്സി, ഒട്ടാവ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ടെറൻസ് പ്രെൻഡർഗെസ്റ്റ്, കാനഡയിലെ സീറോമലബാർ അ പ്പസ്തോലിക് എക്സാർക്ക് ബിഷപ്പ് ജോസ് കല്ലുവേലിൽ, ഇന്ത്യയുടെ കാനഡായിലെ ഹൈക്കമ്മീഷണർ വിഷ്ണുപ്രകാശ്, അല്ബേനിയൻ അംബാസിഡർ എർമൽ മൂസ, മാസിഡോണിയൻ അംബാസിഡർ ടോണി ദിമോസ്കി, കോസോവോ അംബാസിഡർ ലുൽസിം ഹിസേനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വിശുദ്ധകുർബാനയ്ക്കു മുമ്പായി മദർ തേരസയുടെ തിരുശേഷിപ്പും ഇന്ത്യയിൽ നിന്നുള്ള നാലു വിശുദ്ധരുടേയും ചിത്രങ്ങളും വഹിച്ചുകൊണ്ടുള്ള ഭക്‌തിനിർഭരമായ പ്രദക്ഷിണം നടന്നു. പ്രദക്ഷിണത്തിന് മുപ്പത്തിയാറംഗ നൈറ്റ്സ് ഓഫ് കൊളംബസ് അംഗങ്ങൾ ആചാരപരമായ ഗാർഡ് ഓഫ് ഓണർ നല്കി. തുടർന്നു അർപ്പിച്ച വിശുദ്ധ കുർബാനയിൽ ഒട്ടവ ആർച്ച് ബിഷ് ടെറൻസ് പ്രെൻഡർഗെസ്റ്റ് മുഖ്യകാർമ്മികത്വം വഹിച്ചു. ആർച്ച് ബിഷപ്പ് ലുയിജി ബൊനാത്സി, ബിഷപ്പ് ജോസ് കല്ലുവേലിൽ, വിവിധരൂപതകളിലും സന്യാസസഭകളിലും നിന്നുള്ള പതിനെട്ടോളം വൈദികർ എന്നിവർ സഹകാർമികരായിരുന്നു. വിവിധ സന്യാസസഭകളിൽ നിന്നുള്ള ഇരുപതോളം സന്ന്യാസിനികളും വിവിധരാജ്യക്കാരായ എഴുനൂറോളം വിശ്വാസികളും വിശുദ്ധ കുർബാനയിൽ പങ്കെടുത്തു.



വിശുദ്ധ കുർബാനയ്ക്കുശേഷം സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആശംസാ സന്ദേശം ഫാ. സെബാസ്റ്റ്യൻ അരീക്കാട്ട് വായിച്ചു. ഒട്ടാവയിലെ സെന്റ് മദർ തെരേസ സീറോമലബാർ ദൈവാലയത്തിന്റ വെബ്സൈറ്റിന്റ ഉദ്ഘാടനം വത്തിക്കാൻ നുൺഷ്യോ ആർച്ചു ബിഷപ്പ് ലൂയിജി ബൊനാത്സി നിർവ്വഹി ച്ചു. ഇന്ത്യയുടെ കാനഡായിലെ ഹൈക്കമ്മീഷണർ വിഷ്ണുപ്രകാശ്, അല്ബേനിയൻ അംബാസിഡർ എർമൽ മൂസ, മാസിഡോണിയൻ അംബാസിഡർ ടോണി ദിമോസ്കി, കോസോവോ അംബാസിഡർ ലുൽസിം ഹിസേനി, ഫാദർ ലിൻസേ ഹാരിസൺ എന്നിവർ മദർ തെരേസയെ അനുസ്മരി ച്ച് ചടങ്ങിൽ സംസാരി ച്ചു. അല്ബേനിയ, മാസിഡോണിയ, കോസോവോ എന്നീരാജ്യങ്ങളുടെ എംമ്പസികളുടെ ആഭിമുഖ്യ ത്തിൽ മദർ തെരേസയുടെ ജീവിതത്തെ അടിസ്‌ഥാനമാക്കിയുള്ള പ്രദർശനവും തുടർന്ന് സ്നേഹവിരുന്നും സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു. പങ്കെടുക്കാനെത്തിയ എല്ലാവർക്കും ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ സ്വാഗതവും ഒട്ടാവ സെന്റ് മദർ തെരേസ സീറോ മലബാർ ദൈവാലയവികാരി ഫാ. ജോർജ് ദാനവേലിൽ ക്യതജ്‌ഞതയും അർപ്പിച്ചു. വിവിധരാജ്യക്കാരായ നാനാജാതിമതസ്‌ഥർ ഒരുമിച്ചുകൂടി വിശുദ്ധ കുർബാനയർപ്പിച്ച് പ്രാർഥിച്ച്, മദർ തേരസയുടെ തിരുശേഷിപ്പും ചുംബിച്ച് ഭക്‌ത്യാദരവുകൾ പ്രകടിപ്പിക്കുന്നത് ദൈവതിരുമുമ്പിൽ മദർതെരേസയ്ക്കു ലഭിച്ച സ്‌ഥാനംപോലെ തന്നെ മനുഷ്യമനസ്സുകളിലെയും സ്‌ഥാനം വെളിവാക്കാനുതകുന്നതായിരുന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം