പ്രസ്റ്റണിൽ കൃപാഭിഷേക ധ്യാനം 23ന്
Friday, October 21, 2016 4:01 AM IST
പ്രസ്റ്റൺ: പ്രശസ്ത തിരുവചന പ്രഘോഷകനും ആല്മീയ നവീകരണത്തിനും മാനസാന്തരങ്ങളുടെ അദ്ഭുത കൃപക്കും അനേകരെ പ്രാപ്യമാക്കുവാനും പരിശുദ്ധാത്മ അഭിഷേക ശുശ്രൂഷകളിലൂടെ വചനാധിഷ്ഠിത ജീവിത പാതയിലേക്ക് ആയിരങ്ങളെ കൂട്ടിക്കൊണ്ടു വരുവാനും അനുഗ്രഹിക്കപ്പെട്ട കാഞ്ഞിരപ്പള്ളി രൂപതാംഗവും അണക്കര മരിയൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. ഡൊമിനിക് വളവനാൽ പ്രസ്റ്റൺ സെന്റ് അൽഫോൻസ കത്തീഡ്രലിൽ ഏകദിന കൃപാഭിഷേക ധ്യാനം നയിക്കുന്നു.

ഒക്ടോബർ 23ന് (ഞായർ) രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ചു വരെയാണ് ധ്യാനം.

ധ്യാനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കത്തീഡ്രൽ വികാരി ഫാ.മാത്യു ചൂരപൊയ്കയിൽ അറിയിച്ചു.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ