വോൾവർഹാംപ്ടണിൽ രണ്ടാമത് കണ്ണൂർ സംഗമം 22ന്
Friday, October 21, 2016 4:02 AM IST
മാഞ്ചസ്റ്റർ: കേരളത്തിന്റെ വടക്കേയറ്റത്തു സ്‌ഥിതിചെയ്യുന്ന കുടിയേറ്റ കർഷകരുടെ ജില്ലയായ കണ്ണൂരിൽനിന്നും വിവിധ കാലഘട്ടങ്ങളിലായി യുകെ യിലേക്ക് കുടിയേറിയവരുടെ രണ്ടാമത് സംഗമം ഒക്ടോബർ 22ന് (ഞായർ) നടക്കും.

രാവിലെ 10മുതൽ അഞ്ചു വരെ വോൾവർഹാംപ്ടണിലുള്ള യുകെ ക്നാനായ കാത്തലിക് ഹാളിലാണ് സംഗമം. സംഗമത്തിൽ പങ്കെടുക്കുന്നവർക്കായി ഉച്ചഭക്ഷണവും ഫ്രീകാർപാർക്കിംഗ് സൗകര്യവും സമ്മേളനനഗരിയിലൊരുക്കിയിട്ടുണ്ട്.

അടുത്തവർഷത്തോടെ കണ്ണൂരിൽ പ്രവർത്തനം ആരംഭിക്കുന്ന എയർപോർട്ടും തുടർന്നുണ്ടാകുന്ന വികസനവും മുൻകുട്ടികണ്ടുകൊണ്ടു കണ്ണൂരിൽ നിന്നും യുകെയിലേക്ക് കുടിയേറിപ്പാർത്ത വിദേശമലയാളികളിൽ നിന്നും നിക്ഷേപം സ്വീകരിച്ചുകൊണ്ട് നാട്ടിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെകുറിച്ചും സംഗമം ചർച്ച ചെയ്യും. ചടങ്ങിൽ യുകെ യിൽനിന്നും കണ്ണൂരിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു കേന്ദ്ര സിവിൽ വ്യോമയാന മന്ത്രിക്കും പ്രധാനമന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും നൽകുവാനുള്ള നിവേദനത്തിലെ ഒപ്പുശേഖരണത്തിന്റ ഉദ്ഘാടനവും നടക്കും. ജിസിഎസ്ഇ പരീക്ഷയിൽ ഉന്നതവിജയം നേടിയ കണ്ണൂർ സംഗമത്തിലെ കുട്ടികളെ അവാർഡ് നൽകി ആദരിക്കും.

സംഗമത്തിന്റെ വിജയത്തിനായി സോണി ജോർജ് കൺവീനറായും അഡ്വ.റെൻസൺ തുടിയൻപ്ലാക്കൽ, ഹെർലിൻ ജോസഫ്, ശിവദാസ് കുമാരൻ, ജോഷി മാത്യു, പ്രിയ തോമസ് ബിന്ദു പോൾ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളും പ്രവർത്തിച്ചു വരുന്നു.

വിവരങ്ങൾക്ക്: സോണി ജോർജ് 07886854625

വിലാസം: UKKCA Communtiy Hall, Woodcross Lane, Wolverhampton WV14 9BW.