സാൽഫോർഡ് മലയാളി അസോസിയേഷന് നവനേതൃത്വം
Friday, October 21, 2016 4:05 AM IST
നോർത്ത് വെസ്റ്റിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ സാൽഫോർഡ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം.

പുതിയ ഭാരവാഹികളായി ലില്ലിക്കുട്ടി തോമസ് (പ്രസിഡന്റ്), ഷിബി ബിജു (വൈസ് പ്രസിഡന്റ്), സിന്ധു ഉണ്ണി (സെക്രട്ടറി), ഫെബി മനോജ് ജോൺ (ജോ. സെക്രട്ടറി), സിനി മനോജ് (ട്രഷറർ) എന്നിവരേയും പ്രോഗ്രാം കോഓർഡിനേറ്റേഴ്സായി സോഫിയ ബിജു, റോസ്ലിൻ വർഗീസ് എന്നിവരേയും എക്സിക്യൂട്ടീവ് മെംബേഴ്സായി നിസി ബിനു, മോൾസി അനിൽ, ഡെയ്സി വർഗീസ്, ബിന്ദു ബിനോയ്, ദീപാ സിജു എന്നിവരേയും തെരഞ്ഞെടുത്തു.

ലില്ലിക്കുട്ടി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ യോഗത്തിൽ തന്നെ അടുത്ത ഒരു വർഷത്തേക്കുള്ള അസോസിയേഷന്റെ പ്രധാന പരിപാടികളുടെ തീയതികൾ പ്രഖ്യാപിച്ചു. ക്രിസ്തമസ് പുതുവത്സര ആഘോഷം ഡിസംബർ ഡിസംബർ 31 നും വിഷു ഈസ്റ്റർ ആഘോഷം 2017 ഏപ്രിൽ 22 നും ഓണാഘോഷം സെപ്റ്റംബർ 16 നും ആഘോഷിക്കാൻ തീരുമാനമായി. ഏകദിന വിനോദയാത്ര 2017 ജൂൺ 24നും ബാർബിക്യൂവും സ്പോപോർട്സ് ഡേയും ജൂലൈ 15 നും നടത്തുമെന്ന് സെക്രട്ടറി സിന്ധു ഉണ്ണി അറിയിച്ചു.

റിപ്പോർട്ട്: അലക്സ് വർഗീസ്