ബംഗളൂരു ക്രിസ്ത്യൻ കോ–ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്ഘാടനം
Friday, October 21, 2016 4:12 AM IST
ബംഗളൂരു: നഗരത്തിലെ ക്രൈസ്തവ വിശ്വാസികളുടെ ഉന്നമനം ലക്ഷ്യമിട്ട് വിവിധ ക്രൈസ്തവ സമുദായങ്ങളെ ഉൾപ്പെടുത്തി ആരംഭിച്ച ബംഗളൂരു ക്രിസ്ത്യൻ കോ–ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനവും പ്രവർത്തനോദ്ഘാടനവും ഇന്നു വൈകുന്നേരം അഞ്ചിന് കർമലാരാം തിയോളജിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ നടക്കും.

രാവിലെ 9.30ന് സർജാപൂർ റോഡിലെ ദൊഡ്ഡകന്നള്ളിയിലെ വെങ്കടറാവു ബിൽഡിംഗിലുള്ള ഓഫീസിന്റെ വെഞ്ചരിപ്പ് കർമം ബംഗളൂരു അതിരൂപത എപ്പിസ്കോപ്പൽ വികാരി ഫാ. സേവ്യർ മണവത്ത് നിർവഹിക്കും. വൈകുന്നേരം അഞ്ചിന് കർമലാരാം സിടിസി ഹാളിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ കർണാടക മന്ത്രി കെ.ജെ. ജോർജ് സൊസൈറ്റിയുടെ ഉദ്ഘാടനം നിർവഹിക്കും. ഗതാഗതമന്ത്രി രാമലിംഗറെഡ്ഡി, എംഎൽഎ അരവിന്ദ് ലിംബാവലി, കെപിസിസി സെക്രട്ടറി എ.സി. ശ്രീനിവാസ്, കോർപറേറ്റർ ആഷ സുരേഷ്, സിടിസി റെക്ടർ ഫാ. വിൻസന്റ് ഉതിരംകുളത്ത്, സൊസൈറ്റി പ്രസിഡന്റ് മാത്യു മാണി, വൈസ് പ്രസിഡന്റ് ജോൺ സി. വർഗീസ്, ചീഫ് എക്സിക്യൂട്ടീവ് ഷേർലി സണ്ണി തുടങ്ങിയവർ പ്രസംഗിക്കും.