യൂറോ വിംഗ്സ് തൊഴിലാളികൾ സമരം പ്രഖ്യാപിച്ചു
Friday, October 21, 2016 8:15 AM IST
ബർലിൻ: ലുഫ്താൻസയുടെ ചെലവ് കുറഞ്ഞ വിമാന സർവീസായ യൂറോ വിംഗ്സിലെ ക്യാബിൻ ജീവനക്കാർ സമരം പ്രഖ്യാപിച്ചു.

അടുത്ത രണ്ടാഴ്ചയ്ക്കിടെ എപ്പോൾ വേണമെങ്കിലും സമരം പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്. യുഎഫ്ഒ യൂണിയനാണ് ആഹ്വാനത്തിനു പിന്നിൽ. തിങ്കളാഴ്ച സമരം തുടങ്ങുമെന്നാണ് ഇപ്പോഴത്തെ സൂചന.

ശമ്പളം, കരാർ വ്യവസ്‌ഥകൾ എന്നിവ സംബന്ധിച്ച് യൂണിയൻ പ്രതിനിധികളും മാനേജ്മെന്റും തമ്മിൽ നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് സമരത്തിന് ആഹാനം നൽകിയിരിക്കുന്നത്. സ്‌ഥിതിഗതികൾ ഇങ്ങനെ തുടർന്നാൽ അനിശ്ചിതകാല സമരത്തെക്കുറിച്ച് ആലോചിക്കുമെന്നും യൂണിയന്റെ മുന്നറിയിപ്പിൽ പറയുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ