ഡാളസിൽ അമ്മ മലയാളം സാഹിത്യസമ്മേളനം ശനിയാഴ്ച
Saturday, October 22, 2016 2:48 AM IST
ഡാളസ്: ഡാളസ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഡാളസിൽ നടക്കുന്ന ദേശീയ മലയാള സാഹിത്യ സമ്മേളനം ശനിയാഴ്ച വൈകിട്ട് നാലിനു കരോൾട്ടൻ ക്രോസ്ബി റിക്രിയേഷൻ ഓഡിറ്റോറിയത്തിൽ നടക്കും. മാത്യു നെല്ലിക്കുന്ന്, രവി എടത്വ, ഏലിക്കുട്ടി ഫ്രാൻസീസ്, റോഹിണി കൈമൾ എന്നിവരെ ചടങ്ങിൽ ആദരിക്കും.

സാഹിത്യകാരനും പത്രപ്രവർത്തകനുമായ ജോസ് പനച്ചിപ്പുറം (പനച്ചി) മുഖ്യാതിഥിയായിരിക്കും. നടനും കഥാകൃത്തുമായ തമ്പി ആന്റണി, ഗാനരചയിതാവും ഗ്രന്ഥകാരനുമായ ഫാ. ജോൺ പിച്ചാപ്പിള്ളി എന്നിവർ സമ്മേളനത്തിൽ സംസാരിക്കുമെന്നു അസോസിയേഷൻ പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യൻ പറഞ്ഞു. സെക്രട്ടറി സാം മത്തായി, മീഡിയ കോർഡിനേറ്റർ രവികുമാർ എടത്വ, ട്രസ്റ്റ് ബോർഡ് ചെയർമാൻ രാജു ചാമത്തിൽ, ട്രസ്റ്റി ബോർഡ് അംഗം ബിജു തോമസ് എന്നിവർ സമ്മേളന പരിപാടികൾക്കു നേതൃത്വമേകും.

സമ്മേളന സ്‌ഥലം: 1610 ഈസ്റ്റ് ക്രോസ്ബി റോഡ്, കരോൾട്ടൻ 75006. കൂടുതൽ വിവരങ്ങൾക്ക്: ബിനോയി സെബാസ്റ്റ്യൻ (214 274 5582), സാം മത്തായി (469 450 0718), രാജു ചാമത്തിൽ (469 877 7266), ബിജു തോമസ് (972 342 0568).