മോളിവുഡ് –ജോളിവുഡ് സ്റ്റേജ് പ്രോഗ്രാം ടാമ്പായിൽ ഒക്ടോബർ 23–ന്
Saturday, October 22, 2016 2:48 AM IST
ടാമ്പാ: സിനിമാ താരങ്ങളായ ഇന്ദ്രജിത്ത്, മംമ്താ മോഹൻദാസ്, സുരാജ് വെഞ്ഞാറമൂട്, ആര്യ, ശ്രുതി ലക്ഷ്മി തുടങ്ങിയ താരങ്ങളോടൊപ്പം ഇരുപതിലധികം കലാകാരന്മാർ അവതരിപ്പിക്കുന്ന മോളിവുഡ്– ജോളിവുഡ് സ്റ്റേജ് പ്രോഗ്രാം ഒക്ടോബർ 23–നു ഞായറാഴ്ച വൈകുന്നേരം 5.30–നു ടാമ്പായിൽ അരങ്ങേറും.

എല്ലാ വിഭാഗത്തിലേക്കുമുള്ള ടിക്കറ്റുകൾ കൗണ്ടറിൽ ലഭ്യമാണ്. ഈവർഷം അമേരിക്കയിലെത്തുന്ന അവസാനത്തെ സിനിമാ സ്റ്റേജ് ഷോയാണിത്. ഓഡിറ്റോറിയത്തിന്റെ വിലാസം: ക്നാനായ കമ്യൂണിറ്റി സെന്റർ, 2620 വാഷിംഗ്ടൺ റോഡ്, വാൽറിക്കോ, എഫ്.എൽ 33594.

സ്പോൺസർഷിപ്പിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: ടോമി (813 416 9183), ഷീല (813 765 5458), തോമസ് (727 808 4137), ഉണ്ണി (813 334 0123).

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം