വെൽഫയർ കേരള കുവൈത്ത് കേരളോത്സവം ഡിസംബർ ഒമ്പതിന്
Saturday, October 22, 2016 5:40 AM IST
കുവൈത്ത്: വെൽഫയർ കേരള കുവൈത്ത് ഡിസംബർ ഒമ്പതിന് കേരളോത്സവം സംഘടിപ്പിക്കുന്നു. അബാസിയ സെൻട്രൽ സ്കൂളിൽ രാവിലെ ഒമ്പതു മുതൽ രാത്രി വരെയാണ് പരിപാടികൾ.

കുട്ടികൾ മുതൽ മുതിർന്നവർ വരെ ആറ് വിവിധ കാറ്റഗറികളിലായി വൈവിധ്യമാർന്ന കലാ മത്സരങ്ങൾ സംഘടിപ്പിക്കും. കേരളത്തിന്റെ തനത് കലയായ തിരുവാതിര മുതൽ ഒപ്പന, സംഘനൃത്തം, ടാബ്ലോ, പ്രഛന്ന വേഷം, സംഗീതശില്പം തുടങ്ങി ഡബ്സ്മാഷും ഷോർട്ട് ഫിലിം മത്സരങ്ങളും അരങ്ങേറും. പ്രസംഗം, മലയാള ഗാനം, മാപ്പിളപ്പാട്ട്, കഥാരചന, കവിതാ രചന, പ്രബന്ധരചന, മുദ്രാവാക്യ രചന, ലളിതഗാനം, വാർത്താ വായന, ആക്ഷൻ സോംഗ്, ചിത്രരചന, കളറിംഗ് , മൾട്ടിമീഡിയ പ്രസന്റേഷൻ, ബെസ്റ്റ് ഔട്ട് ഓഫ് വെയിസ്റ്റ്, മിമിക്രി, മോണോ ആക്ട്, മെഹന്തി മത്സരം എന്നിങ്ങനെ വിവിധ കാറ്റഗറിയിൽ മത്സരങ്ങൾ അരങ്ങേറും. എല്ലാ മലയാളികൾക്കും ജാതി മത സംഘടനാ ഭേദമന്യേ മത്സരത്തിൽ പങ്കെടുക്കാം. മത്സര സ്‌ഥലത്ത് പല തരത്തിലുള്ള സ്റ്റാളുകൾ ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: 66382869, 99691432.

റിപ്പോർട്ട്: സലിം കോട്ടയിൽ