കൈരളി കൾചറൽ അസോസിയേഷൻ ദിബ്ബയുടെ സ്റ്റേജ് ഷോ 27ന്
Saturday, October 22, 2016 5:48 AM IST
ഫുജൈറ: കൈരളി കൾചറൽ അസോസിയേഷൻ ദിബ്ബ അവതരിപ്പിക്കുന്ന ‘ഈദ് – ഓണം 2016’ ആഘോഷങ്ങളുടെ തുടർ പരിപാടിയുടെ ഭാഗമായി ഒക്ടോബർ 27ന് (വ്യാഴം) സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നു. രാത്രി എട്ടിന് ദിബ്ബ മോഡേൺ ഇന്ത്യൻ സ്കൂളിലാണ് പരിപാടി അരങ്ങേറുക.

സാംസ്കാരിക സമ്മേളനം പ്രശസ്ത എഴുത്തുകാരൻ പി. ഹരിന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. കേരള സംസ്‌ഥന പ്ലാനിംഗ് ബോർഡ് നോർക്ക ഉപദേശക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൊച്ചുകൃഷ്ണനു സ്വീകരണവും തുടർന്ന് പ്രശസ്ത പിന്നണി ഗായകർ നജീം അർഷാദും അമൃത സുരേഷും നയിക്കുന്ന ഗാനമേള, പ്രശസ്ത നാടൻ പാട്ടുകാരനായ കലാഭവൻ സതീഷിന്റെ നാടൻ പാട്ട്, സീരിയൽ നടി സരയുവിന്റെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന ഗ്രൂപ്പ് ഡാൻസ് തുടങ്ങിയവ ചടങ്ങിന്റെ ഭാഗമായിരിക്കും. പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്. പാസുകൾ കൈരളി ദിബ്ബ ഓഫീസിൽ ലഭ്യമാണ്.

വിവരങ്ങൾക്ക്: 055 5597104, 09 2446064.