ബർമിംഗ്ഹാം മലയാളി സൊസൈറ്റിക്ക് പുതിയ നേതൃത്വം
Saturday, October 22, 2016 5:49 AM IST
ലണ്ടൻ: ബർമിംഗ്ഹാം മലയാളി സൊസൈറ്റി ഈ അക്കാഡമിക് ഇയറിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ബർമിംഗ്ഹാം സർവകലാശാലയിൽനിന്നും അഗസ്റ്റിൻ വല്ലൂരാനെയും ബർമിംഗ്ഹാം സിറ്റി സർവകലാശാലയിൽനിന്നും ജെനറ്റ് വെമ്പിളിയേയും ആസ്റ്റൺ സർവകലാശാലയിൽനിന്നും അശ്വതി ജോണിനേയും പ്രസിഡന്റുമാരായി തെരഞ്ഞെടുത്തു.

ബർമിംഗ്ഹാമിലുള്ള മൂന്നു സർവകലാശാലയിൽനിന്നുമായി എഴുപതോളം അംഗങ്ങൾ സൊസൈറ്റിയിൽ പ്രവർത്തിക്കുന്നുണ്ട്. കിംഗ്സ്റ്റൺ, ലെസ്റ്റർ, ബ്രൂണൽ തുടങ്ങിയ കോളജുകളിലും മലയാളി സൊസൈറ്റികൾ പ്രവർത്തിച്ചുവരുന്നു.

റിപ്പോർട്ട്: ജിജോ അരയത്ത്