ജോസ്കോയുടെ നവീകരിച്ച ജയനഗർ ഷോറൂം ഉദ്ഘാടനം ചെയ്തു
Saturday, October 22, 2016 6:51 AM IST
ബംഗളൂരു: ജോസ്കോ ജ്വല്ലേഴ്സിന്റെ ബംഗളൂരു ജയനഗറിലെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു. ബംഗളൂരു സൗത്ത് ഡിസിപി ഡോ. ശരണപ്പ എസ്. ദാഗേ ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ആദ്യത്തെ 50 ഉപയോക്‌താക്കൾക്ക് പ്രത്യേക സമ്മാനങ്ങളും 25,000 രൂപയ്ക്കു മുകളിലുള്ള സ്വർണാഭരണം വാങ്ങുന്നവർക്ക് സ്വർണനാണയങ്ങളും ഏർപ്പെടുത്തിയിരുന്നു. വജ്രാഭരണങ്ങൾക്ക് 10,000 രൂപ വരെ കിഴിവും അൺകട്ട് വജ്രാഭരണങ്ങൾക്ക് പ്രത്യേക ഡിസ്കൗണ്ടും ഒരുക്കിയിട്ടുണ്ട്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ഡിസൈനർ ആഭരണങ്ങൾ, ആന്റിക് ആൻഡ് ടെമ്പിൾ കളക്ഷനുകൾ, ലൈറ്റ് വെയ്റ്റ് ആൻഡ് കാഷ്വൽ ആഭരണങ്ങൾ, ഹാൻഡ്മെയ്ഡ് കളക്ഷനുകൾ, സർട്ടിഫൈഡ് വജ്രാഭരണങ്ങളുടെ കളക്ഷനുകൾ, പരമ്പരാഗത ആഭരണങ്ങൾ, ബ്രൈഡൽ വജ്രാഭരണങ്ങൾ, പ്ലാറ്റിനം ജ്വല്ലറി കളക്ഷൻസ് എന്നിവയും അൺകട്ട് ഡയമണ്ട് ജ്വല്ലറിയും നവീകരിച്ച ജോസ്കോ ജയനഗർ ഷോറൂമിലുണ്ട്.