എൽജിബിടി: നിരക്ക് കൂടുതൽ ജർമനിയിൽ
Saturday, October 22, 2016 8:31 AM IST
ബർലിൻ: സ്വവർഗപ്രേമികളും ട്രാൻസ്ജെൻഡറുകളും സ്വയം സമ്മതിക്കുന്ന കാര്യത്തിൽ ജനസംഖ്യാനുപാതികമായ നിരക്ക് യൂറോപ്പിൽ ഏറ്റവും കൂടുതൽ ജർമനിയിൽ.

യൂറോപ്യൻ ജനതയിൽ 5.9 ശതമാനം പേരാണ് എൽജിബിടി (ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ) എന്നു സ്വയം അംഗീകരിക്കുന്നത് എന്നാണ് സർവേയിൽ വ്യക്‌തമാകുന്നത്. എന്നാൽ, ജർമനിയുടെ മാത്രം കണക്കെടുത്താൽ ഇത് 7.4 ശതമാനം വരും.

വിവിധ യൂറോപ്യൻ രാജ്യങ്ങളിൽനിന്നായി 12,000 പേർ ഇന്റർനെറ്റ് സർവേയിൽ പങ്കെടുത്തു. സ്വവർഗപ്രേമം തുറന്നു സമ്മതിക്കുന്നതിൽ സ്ത്രീകളാണ് മുന്നിലെന്നും സർവേയിൽ കാണുന്നു. ജർമനിയിൽ 8.4 ശതമാനം സ്ത്രീകൾ ഇതു സമ്മതിക്കുമ്പോൾ പുരുഷൻമാർ 6.4 ശതമാനം മാത്രം. നെതർലൻഡ്സിലാണ് ഈ വ്യത്യാസം ഏറ്റവും കൂടുതൽ, 10.3 ശതമാനം സ്ത്രീകളും 2.5 ശതമാനം മാത്രം പുരുഷൻമാരും.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ