നാട്യമുദ്ര സ്കൂൾ ഓഫ് ഡാൻസ് വാർഷികാഘോഷങ്ങൾ നവംബർ 13ന്
Saturday, October 22, 2016 8:33 AM IST
ന്യൂയോർക്ക്: ന്യൂയോർക്കിലെ പ്രശസ്ത ഡാൻസ് സ്കൂളായ നാട്യമുദ്ര സ്കൂൾ ഓഫ് ഡാൻസിന്റെ പതിനാലാം വാർഷികാഘോഷങ്ങൾ നവംബർ 13ന് (ഞായർ) നടക്കും. ന്യൂയോർക്കിലെ ടാരി ടൗൺ മ്യൂസിക് ഹാളിൽ ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.30 വരെയാണ് (13 Main Street, Tarrytown, NY 10591) ആഘോഷ പരിപാടികൾ.

ഇന്ത്യൻ ക്ലാസിക്കൽ, ഫ്യൂഷൻ ഡാൻസുകൾ അരങ്ങേറുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.

വിവരങ്ങൾക്ക്: 914 843 9785, www.natyamudra.com, email: [email protected]

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം