സൗദി സ്വകാര്യ മേഖലയിൽ കഴിഞ്ഞ വർഷം കണ്ടെത്തിയത് 35000 നിയമ ലംഘനങ്ങളെന്ന്
Sunday, October 23, 2016 3:08 AM IST
ദമാം: സൗദിയിലെ സ്വകാര്യ മേഘലയിൽ കഴിഞ്ഞ വർഷം തൊഴിൽ സാമൂഹ്യക്ഷേമ മന്ത്രാലയം നടത്തിയ പരിശോധനകളിൽ 35000 നിയമ ലംഘനങ്ങൾ കണ്ടെത്തിയാതി മന്ത്രാലയം അറിയിച്ചു. നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നു 14000 സ്‌ഥാപനങ്ങൾക്കുള്ള സർക്കാരിന്റെ കംപ്യൂട്ടർ സേവനം റദ്ദു ചെയ്തതായി മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ.ഫഹദ് അബ്ദുല്ലാ അൽ ഉവൈദി വ്യക്‌തമാക്കി.

പരിശോധനയിൽ കണ്ടെത്തുന്ന നിയമ ലംഘനങ്ങളെ കുറിച്ചും ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിനുമായി അതാതു മേഖലകളിലുള്ള പ്രത്യേക സമിതികളെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്. സൗദിയിലെ വിവിധ പട്ടങ്ങളിലും ഗ്രാമങ്ങളിലുമായി രണ്ടു ലക്ഷത്തോളം പരിശോധനകളാണ് നടത്തിയതെന്ന് ഡോ.ഫഹദ് അബ്ദുല്ല അൽ ഉവൈദി പറഞ്ഞു.

മന്ത്രാലയത്തിന്റെ ഉത്തരവുകൾ നടപ്പിലാക്കുന്നതിനും തൊഴിലുമകളെ നിയമ വിധേയമായി പ്രവർത്തിപ്പിക്കുന്നതിനും ഇതുവഴി തൊഴിൽമേഖല നിയമപരമാക്കുകയുമാണ് പരിശോധനകൾ കൊണ്ട് മന്ത്രാലയം ലക്ഷ്യമിടുന്നത്. നിയമം ലംഘനം നടത്തുന്നവർ തൊഴിലാളികളായാലും തൊഴിലുടമകളായാലും ശിക്ഷാ നടപടികൾക്കു വിധേയമാവേണ്ടിവരുമെന്നു മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം