കേരളാ എഞ്ചിനിയറിംഗ് ഗ്രാജ്വേറ്റ്സ് അസോസിയേഷൻ വാർഷിക ഫാമിലി നൈറ്റ് നവംബർ അഞ്ചിന്
Monday, October 24, 2016 12:47 AM IST
ന്യൂജഴ്സി: കേരളാ എഞ്ചിനിയറിംഗ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് അമേരിക്കയുടെ (കെഇഎഎൻ) വാർഷിക ഫാമിലി നൈറ്റ് 2016 നവംബർ അഞ്ചിനു നടക്കും. സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോന പള്ളി ഹാളിൽ (510 എലിസബത്ത് അവന്യൂ , സോമർസെറ്റ്, ന്യൂജഴ്സി 08873) വൈകിട്ട് 5.30 മുതൽ 9.30 വരെയാണ് കുടുംബ സംഗമം നടക്കുക.

എഞ്ചിനിയർ ഓഫ് ദ ഇയർ, ടീച്ചർ ഓഫ് ദ ഇയർ, പരിസ്‌ഥി അവാർഡ് 2016, ഹൈസ്കൂൾ സീനിയേഴ്സ് എച്ചീവ്മെന്റ് അവാർഡ് തുടങ്ങി വിവിധ പ്രധാനപ്പെട്ട അവാർഡുകളും കുടുംബനിശയിൽ വച്ചു വിതരണം ചെയ്യുന്നതാണ്. മുഖ്യ പ്രഭാഷണം, വിവിധ വിനോദ പരിപാടികൾ എന്നിവയ്ക്കൊപ്പം രാത്രി ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്ക്: അജിത് ചിറയിൽ (പ്രസിഡന്റ്) (609) 5324007, മനോജ് ജോൺ (സെക്രട്ടറി) (917) 8419043. സെബാസ്റ്റ്യൻ ആന്റണി അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം