ഒഐസിസി ദേശീയ സമ്മേളനം; സ്വാഗതസംഘം രൂപീകരിച്ചു
Monday, October 24, 2016 3:02 AM IST
കുവൈത്ത്: ഒഐസിസി കുവൈത്ത് നവംബർ 12ന് (ശനി) റിഗായ് റമദ ഹോട്ടലിൽ നടക്കുന്ന ‘ഒഐസിസി കുവൈത്ത് മീറ്റ് 2016’ ഒരു വൻ വിജയമാക്കിത്തീർക്കുന്നതിന്റെ ഭാഗമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

പ്രസിഡന്റ് വർഗീസ് പുതുകുളങ്ങരയുടെ അധ്യക്ഷതയിൽ കൂടിയ നാഷണൽ കമ്മിറ്റിയിലാണ് 301 പേരടങ്ങുന്ന സ്വാഗതസംഘം രൂപീകൃതമായത്.

വർഗീസ് പുതുകുളങ്ങര ചെയർമാനായ സംഘത്തിൽ ഗ്ലോബൽ കമ്മിറ്റി അംഗങ്ങൾ, ദേശീയ ഭാരവഹികൾ ജില്ലാതല ഭാരവഹികൾ നിർവാഹക സമിതി അംഗങ്ങൾ പോഷക സംഘടനാ ഭാരവഹികൾ നാഷണൽ കമ്മിറ്റി അംഗങ്ങൾ, സമൂഹത്തിലെ വിവിധ തുറകളിലുള്ള പ്രമുഖരും സ്വാഗത സ്വാഗതസംഘത്തിൽ ഉൾപ്പെടുന്നു.

കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ പങ്കെടുക്കുന്ന ചടങ്ങിന്റെ പ്രാധാന്യം കണക്കിലെടുത്താണ് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചതെന്ന് പ്രസിഡന്റ് യോഗത്തെ അറിയിച്ചു.

ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി എം.എ. ഹിലാൽ, ഗ്ലോബൽ കമ്മിറ്റി അംഗം രാജൻ ഡാനിയൽ, ജനറൽ സെക്രട്ടറിമാരായ ബിനു ചെസാലയം, പ്രേംസൻ കായംകുളം, ജനറൽ സെക്രട്ടറി ബി.എസ്.പിള്ള, ജോയിന്റ് ട്രഷറർ റിഷി ജേക്കബ് എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ