ഇസ്കോൺ വിദ്യാർഥി സമ്മേളനം നംവബർ 11, 12 തീയതികളിൽ
Monday, October 24, 2016 3:03 AM IST
കുവൈത്ത്: കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ അഞ്ചാമത് കുവൈത്ത് ഇസ്ലാമിക് വിദ്യാർഥി സമ്മേളനം നവംബർ 11, 12 (വെള്ളി, ശനി) ദിവസങ്ങളിൽ ഖുർതുബ ജംഇയ്യത്ത് ഇഹ് യാഉതുറാസുൽ ഇസ്ലാമി ഹാളിൽ സംഘടിപ്പിക്കുന്നു.

കുവൈത്തിലെ ഇന്ത്യൻ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സമ്മേളനത്തിൽ കുവൈത്തിൽനിന്നും കേരളത്തിൽനിന്നുമുളള പ്രഭാഷകർ സംബന്ധിക്കും. പരിപാടിയുടെ വിജയത്തിനായി പി.എൻ. അബ്ദുൽ ലത്തീഫ് മദനി ചെയർമാനും ടി.പി.അബ്ദുൽ അസീസ് ജനറൽ കൺവീനറുമായി വിപുലമായ സ്വാഗതസംഘം പ്രവർത്തനമാരംഭിച്ചു. സി.പി. അബ്ദുൽ അസീസ് (വൈസ് ചെയർമാൻ), മുഹമ്മദ് അസ്ലം കാപ്പാട് (കൺവീനർ), അമീൻ ഹവല്ലി, പി.എൻ. അബ്ദുറഹ്മാൻ (ജോ. കൺവീനർമാർ), ഡോ. യാസിർ, സുനാഷ് ഷുക്കൂർ (പ്രോഗ്രാം), സജ്‌ജാദ്, ഷാജു പൊന്നാനി (പബ്ലിസിറ്റി), മുദാർ കണ്ണ്, ഇംതിയാസ് (രജിസ്ട്രേഷൻ), എ.എം. അബ്ദുസമദ്, സക്കീർ കൊയിലാണ്ടി (റവന്യൂ) ഹാഫിദ് മുഹമ്മദ് അസ്ലം, റഫീഖ് കണ്ണൂക്കര (ഫുഡ് ആൻഡ് റിഫ്രഷ്മെന്റ്), ഹാറൂൻ അബ്ദുൽ അസീസ്, നജീബ് പാടൂർ (വോളന്റിയർ), ഷബീർ നന്തി, എൻ.കെ. അബ്ദുസലാം (പബ്ലിക് റിലേഷൻ), സാദിഖ് അലി, ടി.ടി. അബൂബക്കർ കോയ (ഫൈനാൻസ്), ജലാൽ മൂസ കണ്ണൂർ, അസ്ഹർ അത്തേരി (റിസപ്ഷൻ), അബ്ദുള്ള കാഞ്ഞങ്ങാട്, ഹബീബ് കടലുണ്ടി (സ്റ്റാൾ), മുജീബ് കണ്ണൂർ, സഊദ് കോഴിക്കോട് (ലൈറ്റ് ആൻഡ് സൗണ്ട്), ഡോ. അബ്ദുറഹ്മാൻ, സുബിൻ യൂസഫ് (മെഡിക്കൽ), ഉമർ ബിൻ അബ്ദുൽ അസീസ്, ജാഫർ കൊടുങ്ങല്ലൂർ (ട്രാൻസ്പോർട്), മുഹമ്മദ് അലി, കെ.സി. അബ്ദുൽ മജീദ് (ഡിസിപ്ലിൻ).

റിപ്പോർട്ട്: സലിം കോട്ടയിൽ