നോർക്ക തിരിച്ചറിയൽ കാർഡ് ക്യാമ്പയിൻ
Monday, October 24, 2016 7:56 AM IST
ജിദ്ദ: നവോദയയുടെ നേതൃത്വത്തിൽ ജിദ്ദ ഷറഫിയ ഗൾഫ് ഹോട്ടലിൽ സംഘടിപ്പിച്ച നോർക്ക തിരിച്ചറിയൽ കാർഡ് ക്യാമ്പയിൻ വിജയകരമായി തുടരുന്നു. ജിദ്ദയിൽ നിന്നും മക്ക, മദീന, യാൻമ്പു ഏരിയ കമ്മിറ്റികളിലും പ്രത്യേകം ഹെൽപ്പ് ഡെസ്കുകൾ ആഴ്ചയിൽ മുഴുവൻ ദിവസവും വൈകുന്നേരങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലായിടത്തുനിന്നും ആവേശകമായ പ്രതികരണമാണ് മലയാളി സമൂഹത്തിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവിധ യൂണിറ്റുകൾ കേന്ദ്രീകരിച്ച് താത്കാലിക ഹെൽപ്പ് ഡെസ്കും സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മലയാളികളായ ലിമോസിൻ ഡ്രൈവർമാരുടെ സൗകര്യം മാനിച്ച് ഷറഫിയയിലെ ഗൾഫ് ഹോട്ടലിൽ നവോദയ ഷറഫിയ ഈസ്റ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ