ജിദ്ദ നവോദയ അനുശോചിച്ചു
Monday, October 24, 2016 7:57 AM IST
ജിദ്ദ: നാല് പതിറ്റാണ്ടു കാലം ജിദ്ദയിലെ മലയാളി സമൂഹത്തിനിടയിലെ നിറസാന്നിധ്യമായിരുന്ന വല്ലാഞ്ചിറ മുഹമ്മദ് അലിയുടെ നിര്യാണത്തിൽ ജിദ്ദ കേന്ദ്ര കമ്മിറ്റി അനുശോചിച്ചു. അറബി ഭാഷ പരിജ്‌ഞാനമോ, വേണ്ടത്ര തൊഴിൽ പരിചയമോ ഇല്ലാതെ 1980–90 കാലഘട്ടങ്ങളിൽ ജിദ്ദയിൽ എത്തിയ നിരവധി മലയാളികൾക്ക് തൊഴിൽ പരിശീലനവും മാർഗനിർദ്ദേശങ്ങളും നൽകി കാരുണ്യ ഹസ്തം നീട്ടിയ മുഹമ്മദ് അലിക്കയുടെ വേർപാട് ജിദ്ദ മലയാളി സമൂഹത്തിനു തീരാ നഷ്‌ടമാണെന്ന് നവോദയ കേന്ദ്ര കമ്മിറ്റി പ്രമേയത്തിൽ പറഞ്ഞു.

പ്രസിഡന്റ് ഷിബു തിരുവനതപുരം അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി നവാസ് വെമ്പായം പ്രവർത്തന റിപ്പോർട്ടും രക്ഷാധികാരി വി.കെ. റൗഫ് രാഷ്ര്‌ടീയ റിപ്പോർട്ടും അവതരിപ്പിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ