മുസിരിസ് പ്രവാസി ഫോറം ഈദ്–ഓണോത്സവവും യാത്രയയപ്പും സംഘടിപ്പിച്ചു
Monday, October 24, 2016 7:58 AM IST
ജിദ്ദ: ജിദ്ദയിലെ കൊടുങ്ങല്ലൂർ നിവാസികളുടെ കൂട്ടായ്മയായ മുസിരിസ് പ്രവാസി ഫോറം ഈദ്, ഓണോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. മൂസക്കുട്ടി വെട്ടിക്കാട്ടിരി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് സഗീർ മാടവന അധ്യക്ഷത വഹിച്ചു. 34 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുസിരിസിന്റെ രക്ഷാധികാരി മുഹമ്മദ് ഹബീബ് തോട്ടുങ്ങലിന് ചടങ്ങിൽ യാത്രയയപ്പു നൽകി. മുസിരിസിന്റെ ഉപഹാരങ്ങൾ മൂസക്കുട്ടി വെട്ടിക്കാട്ടിരിയും താഹിർ എടമുട്ടവും സമ്മാനിച്ചു. സെക്രട്ടറി അബ്ദുൽ സലാം കൂളിമുട്ടം, മുഹമ്മദ് നിസാർ, സി.കെ. നജീബ്, യൂനുസ് കാട്ടൂർ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് നിരവധി കലാപരിപാടികൾ അരങ്ങേറി. പുലികളിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ എത്തിയ മാവേലിയെ നിറഞ്ഞ ഹർഷാരവത്തോടെയാണ് സദസ് വരവേറ്റത്. ജമാൽ വടമ മാവേലിയായി വേഷമിട്ടു. നാസർ കണ്ണൂർ അവതരിപ്പിച്ച മാജിക്ഷോയും ദേവിപ്രിയദർശിനിയുടെ ഭരതനാട്യവും നിദാലിന്റെ കീ ബോർഡും നാദിർ, ആയിഷ, അമൽ, അഹലാം, ഫഹീമ, റഹീമ, ഫായിമ, മെഹറിൻ, നെഫ്രിൻ തുടങ്ങിയവരുടെ വിവിധ നിർത്തനൃത്യങ്ങളും അബദുൽഅഹദ്, അമീൻ, അഫ്രീൻ, ഇർഫാൻ, ഇസ്ഹാൻ, നിദാൽ തുടങ്ങിയവർ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസും ആഘോഷത്തിനു മാറ്റുകൂട്ടി. നൂഹ് ബീമാപള്ളിയും ആശ ഷിജുവും സോഫിയയും ചേർന്ന് നയിച്ച ഗാനമേളയിൽ ഷിജിയും രാജീവും സാബിറും ചേർന്ന് ഓണപ്പാട്ടും സഹൽ, അൻവർലാൽ, ഷംസു കരൂപടന്ന, അമൽ, ഷഹീബ തുടങ്ങിയവർ വിവിധ ഗാനങ്ങളും അവതരിപ്പിച്ചു.

നേരത്തെ നടന്ന ഓട്ടമത്സരങ്ങളിൽ സബ്ജൂണിയർ ആൺകുട്ടികളിൽ സയാൻ സുബിനും ഇർഫാൻ സഫറുള്ളയും വിജയികളായപ്പോൾ പെൺകുട്ടികളിൽ ഫഹീമയും നെഫ്രിനും വിജയികളായി. ജൂണിയർ വിഭാഗത്തിൽ അമനും അഫ്രീനും വിജയികളായി. സീനിയർ വിഭാഗത്തിൽ ഹസിൻ, അബ്ബാസ്, റമീസ്, സുബിൽ എന്നിവർ വിജയികളായി. മുതിർന്നവരുടെ വടംവലി മത്സരത്തിൽ മുഹമ്മദ് സഗീർ നയിച്ച ടീം വിജയികളായപ്പോൾ കുട്ടികളുടെ മത്സരത്തിൽ അബദുൽഅഹദ് നയിച്ച ടീമിനായിരുന്നു വിജയം. തുഷാരഷിഹാബ്, ഷയിബാനത് യൂനുസ്, ആജ്ന അൻവർലാൽ, നദ, ആയിഷ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. സാകീർ ഹുസൈൻ കറുകപ്പാടത്ത്, റഷീദ് പതിയാശേരി, അബദുൽവാഹിദ്, അബദുൽഖാദർ, അനൂപ്, അസീസ് അറക്കൽ, ഹനീഫ ചളിങ്ങാട്, ഹിജാസ്, നസീർചളിങ്ങാട്, സഫറുള്ള, സഫറുദ്ദീൻ, ജമാൽ വടമ, ഷിഹാബ് അഴീകോട്, അഷറഫ് പടിയത്ത്, സനൂപ് വടമ, അബ്ബാസ് അഴീകോട്, സഗീർകാര, സാബിർ, സാബിക്ക് തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ