ശരീഅത്ത് ഐക്യദാർഢ്യ സംഗമം നവംബർ മൂന്നിന്
Monday, October 24, 2016 8:00 AM IST
റിയാദ്: ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്ന ഏകസിവിൽ കോഡ് നടപ്പാക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് നവംബർ നാലിനു മലപ്പുറത്ത് നടക്കുന്ന ശരീഅത്ത് സംരക്ഷണ റാലി യോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് നവംബർ മൂന്നിന് റിയാദിൽ ശരീഅത്ത് ഐക്യദാർഢ്യ സംഗമം നടത്തുമെന്ന് എസ്കെഐസി ഭാരവാഹികൾ അറിയിച്ചു.

സംഗമത്തിെൻറ ഭാഗമായി നടക്കുന്ന സെമിനാറിൽ ‘ഏക സിവിൽ കോഡും ഇന്ത്യൻ ഭരണഘടനയും’ ‘ത്വലാഖ്; മതം എന്ത് പറയുന്നു’ ‘ത്വലാഖും മുതലക്കണ്ണീരും’ ‘ഏക സിവിൽ കോഡ് വീക്ഷണവും സമീപനവും’ തുടങ്ങിയ വിഷയങ്ങൾ നിയമ വിദഗ്ദർ, പണ്ഡിതർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ അവതരിപ്പിക്കുമെന്ന് സമസ്ത കേരള ഇസ്ലാമിക് സെന്റർ ഭാരവാഹികളായ അലവിക്കുട്ടി ഒളവട്ടൂർ, മുസ്തഫ ബാഖവി പെരുമുഖം, സമദ് പെരുമുഖം, മുഹമ്മദലി ഹാജി തിരുവേഗപ്പുറ, ഹബീബുള്ള* പട്ടാമ്പി തുടങ്ങിയവർ അറിയിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ