ആർഎസ്സി ജാമിഅ സെക്ടർ സാഹിത്യോത്സവ്: കിലോ 10 യൂണിറ്റ് ജേതാക്കൾ
Monday, October 24, 2016 8:02 AM IST
ജിദ്ദ: റിസാല സ്റ്റഡി സർക്കിൾ ജാമിഅ സെക്ടർ എട്ടാം എഡിഷൻ സാഹിത്യോത്സവിൽ 137 പോയിന്റ് നേടി കിലോ 10 യൂണിറ്റ് ജേതാക്കളായി. ഏഴ് യൂണിറ്റുകളിൽനിന്നായി 150 മത്സരാർഥികൾ വിവിധ ഇനങ്ങളിലായി മാറ്റുരച്ച മത്സരത്തിൽ 90 പോയിന്റ് നേടി സുലൈമാനിയ യൂണിറ്റ് രണ്ടാം സ്‌ഥാനവും 86 പോയിന്റ് നേടി മദായിൻ ഫഹദ് യൂണിറ്റ് മൂന്നാം സ്‌ഥാനവും കരസ്‌ഥമാക്കി. 30 പോയിന്റ് നേടി മുഹമ്മദ് റിഷാൽ (മദായിൻ ഫഹദ്) കലാ പ്രതിഭയായി തെരഞ്ഞെടുത്തു. രാവിലെ ഒമ്പതിന് ആരംഭിച്ച മത്സര ഇനങ്ങൾ രാത്രി 12ന് സമാപിച്ചു.

പ്രശസ്ത കവി അഷ്റഫ് മോങ്ങം(അരുവി മോങ്ങം) ഉദ്ഘാടനം ചെയ്തു. സെക്ടർ ചെയർമാൻ നൗഫൽ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സെക്ടർ ജനറൽ കൺവീനർ ഷൗക്കത്തലി താനൂർ, അക്ബറലി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

സമാപന സമ്മേളനം സോൺ ചെയർമാൻ അലി ബുഖാരി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം കൺവീനർ അലി വിളയിൽ അധ്യക്ഷത വഹിച്ചു.

പ്രോഗ്രാം കൺവീനർ ആഷിഖ് ശിബിലി അരീക്കോട്, സെക്ടർ വിസ്ഡം കൺവീനർ എം.എ. ജംഷീർ എന്നിവർ പ്രസംഗിച്ചു. സയിദ് കോയ തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. മുജീബ് എആർ നഗർ, ഡോ. ഫിറോസ്മുല്ല, ഗഫൂർ വാഴക്കാട്, മൻസൂർ മാസ്റ്റർ മണ്ണാർക്കാട്, റഷീദ് പന്തല്ലൂർ, ഹസൻ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ