ഡോ. രജിത് കുമാർ റിയാലിറ്റി ഷോ 28ന്
Monday, October 24, 2016 8:03 AM IST
ദുബായ്: ശിഥിലമായ് കൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങൾ വിളക്കി ചേർത്ത് കൊണ്ടു പോകുന്നതിനും മാതാപിതാക്കൾക്ക് മക്കളോടുള്ള ബന്ധത്തിന് കരുത്തേകുന്നതിനും ഏറെ സഹായകമായ പ്രഭാഷണങ്ങൾ കൊണ്ട് ശ്രദ്ധേയനായ ഡോ. രജിത് കുമാർ ഒക്ടോബർ 28ന് (വെള്ളി) റിലായിറ്റി ഷോ സംഘടിപ്പിക്കുന്നു.

ദുബായ് കെഎംസിസി ഐ സ്മാർട്ട് വിംഗും വനിതാ വിഭാഗവും ചേർന്ന് സംഘടിപ്പിക്കുന്ന ‘എ റിയാലിറ്റി ഷോ വിത്ത് ഡോ. രജിത് കുമാർ’ അൽ ബറാഹയിലെ ദുബായ് ഹോസ്പിറ്റലിനടുത്ത വുമൺസ് അസോസിയേഷൻ ഹാളിൽ വൈകുന്നേരം അഞ്ചു മുതൽ രാത്രി 10.30 വരെയാണ് റിയാലിറ്റി ഷോ. ‘പൊക്കിൾകൊടി ബന്ധത്തിന്റെ വിലയറിയുക (know your cord) എന്ന വിഷയത്തിൽ നടക്കുന്ന ഷോ പതിവ് പ്രഭാഷണ രീതിയിൽ നിന്ന് ഭിന്നമാവും. 12 വയസിന് മുകളിൽ പ്രായമുള്ള കുട്ടികളുമായെത്തുന്ന കുടുംബങ്ങൾക്ക് ആശയ വിനിമയത്തിനവസരമുണ്ടാകും. മുൻകൂട്ടി പേരു രജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം.

വിവരങ്ങൾക്ക്: 055 8198785.

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ