കുവൈത്ത് കെഎംസിസി ഫർവാനിയ ഏരിയ പ്രവർത്തക സംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു
Monday, October 24, 2016 8:04 AM IST
കുവൈത്ത്: കെഎംസിസി. ഫർവാനിയ ഏരിയ കമ്മിറ്റി പ്രവർത്തക സംഗമവും പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ഏരിയ കൗൺസിലറും കുവൈത്ത് കെഎംസിസി മെഡിക്കൽ വിംഗ് ആക്ടീവ് കോർ അംഗവുമായ ഒ.കെ.ഫവാസിന് യാത്രയയപ്പും നൽകി.

കബദിൽ നടന്ന സംഗമം മുൻ ഏരിയ പ്രസിഡന്റ് മുസ്തഫ കാരി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഫാസിൽ കൊല്ലം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഫവാസിനുള്ള ഏരിയ കമ്മിറ്റിയുടെ ഉപഹാരം മുസ്തഫ കാരി കൈമാറി. കേന്ദ്ര പ്രസിഡന്റ്് കെ.ടി.പി. അബ്ദുൽ റഹ്മാൻ, ഏരിയ ജനറൽ സെക്രട്ടറി പി.കെ. മുഹമ്മദലി, ആക്ടിംഗ് ജനറൽ സെക്രട്ടറി സിറാജ് എരിഞ്ഞിക്കൽ, ഭാരവാഹികളായ ഫാറൂഖ് ഹമദാനി, എം.ആർ. നാസർ, സലാം ചെട്ടിപ്പടി, നേതാക്കളായ ശറഫുദ്ദീൻ കണ്ണേത്ത്, എച്ച്. ഇബ്രാഹിം കുട്ടി, അജ്മൽ വേങ്ങര, ഏരിയ ഭാരവാഹികളായ ഗഫൂർ മുക്കാട്ട്, എൻ.കെ. ഖാലിദ് ഹാജി, മിസ്ഹബ് മാടമ്പില്ലത്ത്, സുഹൈൽ ബല്ല,ഗഫൂർ അരീക്കോട്, ടി.വി. അബ്ദുൽ അസീസ്, മുഹമ്മദ് കോയ, മെഡിക്കൽ വിംഗ് ഭാരവാഹികളായ ശഹീദ് പാട്ടില്ലത്ത്, അബ്ദുൽ സത്താർ, മുഹമ്മദ് മനോളി, ഒ.കെ.ഫവാസ് എന്നിവർ സംസാരിച്ചു. കലാ കായിക മത്സരങ്ങൾക്ക് ഷാഫി കൊല്ലം, അലി മാണിക്കോത്ത്, നിഷാൻ അബ്ദുള്ള,റഫീഖ് ഒളവറ, എസ്.അഷ്റഫ്, റഫീഖ് പി.കെ, അബ്ദുല്ലത്തീഫ് മൗലവി, മുഹമ്മദ് മദനി, അബ്ദുൽ ഹമീദ് മൗലവി, ഹനീഫ, അസീസ് തോട്ടുങ്ങൽ, സിദ്ദീഖ് എട്ടുവീട്ടിൽ, ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ