കേരള അസോസിയേഷൻ ഓഫ് പാം ബീച്ച് ഭാരവാഹികൾ വോക്കത്തോണിൽ പങ്കെടുത്തു
Monday, October 24, 2016 8:04 AM IST
വെസ്റ്റ് പാം ബീച്ച് (ഫ്ളോറിഡ): ദക്ഷിണ ഫ്ളോറിഡയിലെ വെസ്റ്റ് പാം ബീച്ച് ആസ്ഥാനമായിട്ടുള്ള പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് പാം ബീച്ച്, (K.A.P.B. www.keralapb.com) കാൻസർ സൊസൈറ്റി ഓഫ് അമേരിക്കയുടെ നേതൃത്വത്തിൽ ഒക്ടോബർ 15ന് നടത്തിയ സ്തനാർബുദ ബോധവത്കരണ വോക്കത്തോണിൽ (Breast Cancer Walkathon) പങ്കെടുത്തു.

ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന വോക്കത്തോൺ വെസ്റ്റ് പാം ബീച്ചിലെ ആംഫി തിയേറ്ററിൽ നിന്നാണ് ആരംഭിച്ചത്. കേരള അസോസിയേഷൻ ഓഫ് പാം ബീച്ച് പ്രസിഡന്റ് ബിജു തോണി കടവിൽ, വൈസ് പ്രസിഡന്റ് ജിജോ ജോസ്, സെക്രട്ടറി ജോണി തട്ടിൽ, ജോയിന്റ് ട്രഷറർ റെജി സെബാസ്റ്റ്യൻ, കമ്മിറ്റി അംഗങ്ങളായ ജോർജ് സാമുവൽ, ലൂക്കോസ് പൈനുങ്കൻ, രാജു ജോസ്, സുനിൽ കായൽച്ചിറയിൽ എന്നിവർ നാലു വാട്ടർ സ്റ്റേഷനുകൾക്ക് നേതൃത്വം നൽകി.

കേരള അസോസിയേഷൻ ഓഫ് പാം ബീച്ച് വോളന്റിയേഴ്സ് ആദ്യമായിട്ടാണ് വോക്കത്തോണിൽ പങ്കെടുക്കുന്നത്. കമ്മിറ്റി അംഗമായ ജോർജ് സാമുവൽ ആണ് അംഗങ്ങൾക്ക് പ്രചോദനം നൽകിയത്.

റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്