നിക്കോളാസ് പൂണോലി വർഗീസ് ഫ്ളോറിഡയിൽ നിര്യാതനായി
Tuesday, October 25, 2016 12:34 AM IST
ഫ്ളോറിഡ: ദീർഘനാളായി സൗത്ത് ഫ്ളോറിഡയിലെ കോറൽ സ്പ്രിംഗിൽ സ്‌ഥിരതാമസവും, ഔവർ ലേഡി ഓഫ് ഹെൽത്ത് ചർച്ച് കോറൽസ്പ്രിംഗിലെ ഇടവകാംഗവുമായ നിക്കോളാസ് പൂണോലി വർഗീസ് (73) ഒക്ടോബർ 24നു രാവിലെ നിര്യാതനായി.

പൊതുദർശനം ഒക്ടോബർ 28നു വെള്ളിയാഴ്ച വൈകിട്ട് 5.30 മുതൽ 9.30 വരെ ഔവർ ലേഡി ഓഫ് ഹെൽത്ത് ചർച്ച് കോറൽസ്പ്രിംഗിൽ നടത്തപ്പെടും. സംസ്കാര ചടങ്ങുകൾ ഒക്ടോബർ 29നു ശനിയാഴ്ച രാവിലെ 9.30 മുതൽ 11 വരെ ഔവർ ലേഡി ഓഫ് ക്യൂൻ ഓഫ് ഹെവൻ, നോർത്ത് ലോഡർ ഡെയിലിൽ നടത്തപ്പെടും.

ഭാര്യ: മേരി നിക്കോളാസ്. മക്കൾ: സിന്ധു വർഗീസ്, സുനിൽ നിക്കോളാസ്, സന്ധ്യാ മാക്കൽ. മരുമക്കൾ: റെനി വർഗീസ്, മേഗൻ പുണോലി, മാത്യു മാക്കൽ. ചെറുമക്കൾ: മേയ്ലൻ വർഗീസ്, സെമാനി പൂണോലി, മായാ വർഗീസ്, ഡൊമിനിക് മാക്കൽ, സുനിൽ പുണോലി, പ്രിയ മാക്കൽ, സാമുവേൽ പൂണോലി.

കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡയുടേയും, നവകേരള ആർട്സ് ക്ലബിന്റേയും പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

റിപ്പോർട്ട്: എബി ആനന്ദ്