‘മദർ തെരേസ പാവങ്ങളുടെ അമ്മ’ പുസ്തകം പ്രകാശനം ചെയ്തു
Tuesday, October 25, 2016 12:35 AM IST
കൊച്ചി: ടോണി ചിറ്റിലപ്പള്ളി എഴുതിയ ‘മദർ തെരേസ പാവങ്ങളുടെ അമ്മ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. കൊച്ചിയിൽ ഒക്ടോബർ 22–നു ചേർന്ന ചടങ്ങിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പുസുതകത്തിന്റെ ഒരു കോപ്പി സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫിനു നൽകിയാണ് പ്രകാശനകർമ്മം നിർവഹിച്ചത്.

ചടങ്ങിൽ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, അഡ്വ. ബിജു പറയനിലം, സൈബി അക്കര, ഗ്രന്ഥകർത്താവ് ടോണി ചിറ്റിലപ്പള്ളി, വി.വി. അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.

ഉപവിയുടെ ഇതിഹാസമായ മദർ തെരേസയുടെ വ്യക്‌തിത്വത്തേയും വിശുദ്ധിയേയുംകുറിച്ചുള്ള ഒരു ഗ്രന്ഥമാണിത്. കാരുണ്യ പ്രവർത്തനങ്ങളുടെ പ്രസക്‌തി സഭയും സമൂഹവും കടുതൽ ഉൾക്കൊള്ളുന്ന ഈ കാലഘട്ടത്തിന് അവേശം പകരാൻ കഴിയുന്ന ചിന്തകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അവതാരികയിൽ പറയുന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം