കാർട്ടറൈറ്റ് സെന്റ് ജോർജ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാൾ
Tuesday, October 25, 2016 12:36 AM IST
ന്യൂജഴ്സി: കാർട്ടറൈറ്റ് സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ ആണ്ടുതോറും നടത്തിവരുന്ന പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 29, 30 (ശനി, ഞായർ) തീയതികളിൽ കൊണ്ടാടുന്നു. ഒക്ടോബർ 29–നു ശനിയാഴ്ച വൈകിട്ട് ആറിനു സന്ധ്യാപ്രാർത്ഥനയും, തുടർന്ന് 6.30–നു വെരി റവ.ഡോ. ജോസഫ് സക്കറിയ കോർഎപ്പിസ്കോപ്പയുടെ (പ്രൊഫസർ ഓഫ് തിയോളജി,എംഎസ്ഒടിഎസ്, വെട്ടിക്കൽ, മുളന്തുരുത്തി) വചനശുശ്രൂഷയും തുടർന്ന് ഡിന്നറും ഉണ്ടായിരിക്കുന്നതാണ്.

ഒക്ടോബർ 30–നു ഞായറാഴ്ച രാവിലെ 9.15–നു ആരംഭിക്കുന്ന പ്രഭാത പ്രാർത്ഥനയിലും തുടർന്ന് 9.45–നു നടക്കുന്ന വി. മൂന്നിൻമേൽ കുർബാനയിലും മലങ്കര സിറിയൻ ഓർത്തഡോക്സ് ചർച്ച് ഇൻ നോർത്ത് അമേരിക്കയുടെ ആർച്ച് ബിഷപ്പും പാത്രിയർക്കാ വികാരിയുമായ അഭിവന്ദ്യ തീത്തോസ് യൽദോ (തീത്തോസ് തിരുമേനി) മുഖ്യ കാർമികത്വം വഹിക്കും.

എല്ലാ വിശ്വാസികളും പെരുന്നാളിൽ വന്ന് സംബന്ധിച്ച് പരിശുദ്ധന്റെ അനുഗ്രഹം പ്രാപിക്കുന്നതിനായി പ്രത്യേകം ക്ഷണിച്ചുകൊള്ളുന്നു. രാവിലെ 11.45–നു നടക്കുന്ന പ്രദക്ഷിണത്തിനും, കൈമുത്തിനും ശേഷം വിഭവസമൃദ്ധമായ നേർച്ച സദ്യയും ഉണ്ടായിരിക്കുന്നതാണ്.

ഈവർഷത്തെ തിരുനാൾ ഏറ്റെടുത്ത് നടത്തുന്നത് റോയ് പുതുേൾരിക്കുടി * ഫാമിലി, ടിമ്മി * ടീന ഏബ്രഹാം, ജയിംസ് ജോർജ് * ഫാമിലി, വർഗീസ് കുര്യാക്കോസ് (സാജു) * ഫാമിലി, ജോർജ് ഏബ്രഹാം (തമ്പി) * ഫാമിലി എന്നിവരാണ്.

കൂടുതൽ വിവരങ്ങൾക്ക്: വികാരി റവ.ഡോ. ജോയൽ ജേക്കബ് (361 236 5635), അസോസിയേറ്റ് വികാരി വെരി റവ. ഡേവിഡ് ചെറുതോട്ടിൽ (973 610 5216), സെക്രട്ടറി അനീഷ ജേക്കബ് (551 689 5753), ട്രഷറർ റീനു വർഗീസ് (973 767 7698). ന്യൂജേഴ്സിയിൽ നിന്നും ലാലു കുര്യാക്കോസ് അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം