ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങൾ ൾാഘനീയം: തോമസ് ചാഴികാടൻ
Tuesday, October 25, 2016 12:36 AM IST
ഷിക്കാഗോ: അമേരിക്കയിലെ ഏറ്റവും വലിയ പ്രസ്‌ഥാനമായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങൾ ൾാഘനീയമാണെന്നു മുൻ എം.എൽ.എ തോമസ് ചാഴികാടൻ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ തനതായ സാംസ്കാരിക പാരമ്പര്യത്തെ നിലനിർത്തുവാനും, വ്യക്‌തിത്വം കാത്തുസൂക്ഷിക്കുവാനും ഉതകുന്ന പ്രവർത്തനങ്ങൾ തികച്ചും ൾാഘനീയമാണെന്നു ചാഴികാടൻ പറഞ്ഞു. സിഎംഎ ഹാളിൽ കൂടിയ ഷിക്കാഗോ മലയാളി അസോസിയേഷൻ വാർഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബിജി സി. മാണി, ജോസ് സൈമൺ മുണ്ടപ്ലാക്കിൽ, ഫിലിപ്പ് പുത്തൻപുരയിൽ എന്നിവർ സംസാരിച്ചു. ജിമ്മി കണിയാലി അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം