ഒ.എം. ബഷീർ നിര്യാതനായി
Tuesday, October 25, 2016 5:52 AM IST
ദോഹ: ഖത്തറിലെ ഇന്റർഫുഡ് കമ്പനിയിൽ പബ്ളിക് റിലേഷൻസ് ഓഫീസറായി ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി ഒ.എം. ബഷീർ (68) നിര്യാതനായി. പരേതൻ കിഡ്നി സംബന്ധമായ രോഗത്തിന് ചികിൽസയിലായിരുന്നു.

ഭാര്യ: ഫൗസിയ. മക്കൾ: സിനി, ശമീർ, ബിനു, ഹാൻസി.

ഖത്തറിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായിരുന്ന ബഷീറിന് ദോഹയിൽ നിരവധി ബന്ധുക്കളും സുഹൃത്തുക്കളുമുണ്ട്. ജനാസ നമസ്കാരം വെള്ളിയാഴ്ച ജുമുഅക്ക് ശേഷം വിവിധ പള്ളികളിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.