അൽ ഫോസ് റൗദ സെവൻസ് ഫുട്ബോൾ ടൂർണമന്റ്
Tuesday, October 25, 2016 5:54 AM IST
കുവൈത്ത്: അൽഫോസ് മൊബൈൽ വിന്നേഴ്സ് ട്രോഫിക്കും ഗ്രാന്റ് ഹൈപ്പർ റണ്ണേഴ്സ് ട്രോഫിക്കും 999 മൊബൈൽസ് സെക്കന്റ് റണ്ണറപ്പ് ട്രോഫിക്കും വേണ്ടി അൽഫോസ് റൗദ എഫ്സി കേഫാകുമായ് സഹകരിച്ചു നടത്തുന്ന ഒന്നാമത് ഏകദിന സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ഒക്ടോബർ 28ന് (വെള്ളി) മിഷ്രിഫ് പബ്ലിക്ക് അതോറിറ്റി സ്റ്റേഡിയത്തിൽ പന്തുരുളും.

കേരള എക്സ്പാറ്റ്സ് ഫുട്ബോൾ അസോസിയേഷന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുളള 18 ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുക. ആതിധേയരായ അൽഫോസ് റൗദക്ക് പുറമേ കഴിഞ്ഞവർഷത്തെ ലീഗ് ജേതാക്കളായ സോക്കർ കേരളയും മാക് കുവൈത്ത്, ബ്ലാസ്റ്റേഴ്സ് എഫ്സിസി എഫ്സി സാൽമിയ, സിൽവസ്റ്റാർ എഫ്സി,അൽ ശബാബ്, കെകെഎസ് സുറ, ചാമ്പ്യൻസ് എഫ്സി, യംഗ് സൂട്ടേഴ്സ് അബാസിയ, മലപ്പുറം ബ്രദേഴ്സ്, സ്പാർക്ക് എഫ്സി, ബ്രദേഴ്സ് കേരള, ഫഹാഹീൽ ബ്രദേഴ്സ്,സീയെസ്കോ,ബിഗ്ബോയ്സ് എഫ്സി,കേരളാ ചാലഞ്ചേഴ്സ്, ട്രുവാൻഡ്രം സ്റ്റെയ്കേഴ്സ് എന്നീ ടീമുകൾ രണ്ട് ഗ്രൂപ്പുകളിലായി ഏറ്റുമൂട്ടും.

റിപ്പോർട്ട്: സലിം കോട്ടയിൽ