ഡോ. എം.വി. പിള്ളക്ക് അനുമോദനവും സിനിമാതാരം ഇന്ദ്രജിത്തിന് സ്വീകരണവും നവംബർ നാലിന്
Tuesday, October 25, 2016 5:57 AM IST
ഡാളസ്: ഇന്ത്യൻ കൾചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും കേരള അസോസിയേഷൻ ഓഫ് ഡാളസും സംയുക്‌തമായി ഡോ. എം.വി. പിള്ളക്ക്

അനുമോദനവും മലയാള സിനിമാതാരം ഇന്ദ്രജിത്തിന് സ്വീകരണവും നൽകുന്നു. നവംബർ നാലിന് (വെള്ളി) വൈകുന്നേരം ഏഴിന് ഗാർലന്റ് ബ്രോഡ്വേയിലുള്ള ICEC ഹാളിലാണ് പരിപാടി.

ഇന്റർനാഷണൽ നെറ്റ്വർക്ക് ഫോർ കാൻസർ ട്രീറ്റ്മെന്റ് ആൻഡ് റിസർച്ചിന്റെ മേധാവിയായി നിയമിതനായിരിക്കുന്ന ഡോ. എം.വി. പിള്ള അമേരിക്കൻ മലയാളികളുടെ അഭിമാനവും കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ അഭ്യുദയകാംഷിയും മലയാള ഭാഷ പണ്ഡിതനുമാണ്. ആഗോള മലയാളി സമൂഹത്തിന്റെ മധ്യത്തിലും ആധുനിക ചികിത്സ പരിപാലന രംഗത്തും അദ്ദേഹത്തിന്റെ സേവനം പ്രശംസനീയമാണ്.

താര കുടുംബത്തിൽനിന്നും വെള്ളിത്തിരയിലേക്ക് വന്ന ഇന്ദ്രജിത് സുകുമാരന്റെ സ്വതഃസിദ്ധമായ ശൈലിലുള്ള അഭിനയം മലയാള സിനിമക്ക് പ്രതീക്ഷയേകുന്നതാണ്.

സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇന്ത്യൻ കൾചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും കേരള അസോസിയേഷൻ ഓഫ് ഡാളസ് ഭാരവാഹികളും അറിയിച്ചു.

വിലാസം: 3821 Broadway Blvd., Garland, TX-75043

റിപ്പോർട്ട്: അനശ്വരം മാമ്പിള്ളി