വാഫി എഡ്യൂക്കേഷണൽ കോൺഫറൻസ് 28ന്; ഒരുക്കങ്ങൾ പൂർത്തിയായി
Tuesday, October 25, 2016 5:58 AM IST
കുവൈത്ത് കോഓർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസ് വാഫി കുവൈറ്റ് ചാപ്റ്റർ സംഘടിപ്പിക്കുന്ന വാഫി എഡ്യൂക്കേഷൻ കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

ഒക്ടോബർ 28ന് (വെള്ളി) വൈകുന്നേരം ആറിന് അബാസിയ കമ്യൂണിറ്റി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ സുന്നി യുവജന സംഘം സംസ്‌ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ, വാഫി സ്‌ഥാപകനും സിഐസി കോഓർഡിനേറ്ററുമായ പ്രഫ. അബ്ദുൾ ഹക്കീം ഫൈസി എന്നിവർ പ്രസംഗിക്കും.

വാഫി പിജി കാമ്പസ് കോഓർഡിനേറ്റർ ഇബ്രാഹിം ഫൈസി റിപ്പൻ, വാഫി കുവൈറ്റ് ചാപ്റ്റർ ചെയർമാൻ സയിദ് നാസർ അൽ മശ്ഹൂർ തങ്ങൾ, ഷംസുദ്ദീൻ ഫൈസി എടയാറ്റൂർ, മുഹമ്മദ് അലി ഫൈസി പുത്തംപള്ളി തുടങ്ങി കേരളത്തിലെയും കുവൈത്തിലെയും പ്രമുഖർ കോൺഫറൻസിൽ പങ്കെടുക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ